ന്യൂയോര്‍ക്ക്: കരയുന്നവന്റെ നൊമ്പരങ്ങളെ
സ്വന്തം ഹൃദയത്തോടു ചേര്‍ത്തുവെച്ച ഫാ. ഡേവീസ് ചിറമേലിന്റെ സ്നേഹസ്പര്‍ശം
ന്യൂയോര്‍ക്കില്‍. നാളിതുവരെ പതിനായിരക്കണക്കിന് നിര്‍ധനരായ രോഗികള്‍ക്ക്
ആശ്വാസവും സഹായവും നല്കിവരുന്നു എന്നുള്ളത് അഭിമാനകരവും സര്‍വ്വോപരി
മാതൃകാപരവുമാണ്. ഈ മഹാനുഭവന്റെ സ്നേഹയാത്രകള്‍ക്ക് അമേരിക്കന്‍ മലയാളി
സമൂഹത്തിന്റെ സ്നേഹാദരവ്.
ഏപ്രില്‍ എട്ടാംതീയതി ശനിയാഴ്ച വൈകുന്നേരം 6.30-നു റോക്ക്ലാന്റ്
കൗണ്ടിയില്‍ വച്ചു ആതുര സേവന രംഗത്ത് പുതിയ ഒരു സ്നേഹസംഗമത്തിന്
തുടക്കംകുറിക്കുന്നു. ഈ നോമ്പുകാലത്ത് ഒരിറ്റ് നന്മയുടെ
തൂവല്‍സ്പര്‍ശമാകാന്‍ നമുക്കും ഈ യാത്രയില്‍ പങ്കുചേരാം.
ചടങ്ങില്‍ അമേരിക്ക- യൂറോപ്പ്, കാനഡ മലങ്കര ആര്‍ച്ച് ഡയോസിസ് അധിപന് ആയൂബ്
മോര് സില്‍വാനോസ് പിതാവ് ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: മാത്യു എം. മാണി (845 947 4261), ഡാനിയേല്‍ വര്‍ഗീസ് (209 292 7481).