Image

രാജ്യം പൂര്‍ണമായും ഡിജിറ്റല്‍ പണമിടപാടുകളിലേക്ക്‌: പ്രധാനമന്ത്രി

Published on 26 March, 2017
രാജ്യം പൂര്‍ണമായും ഡിജിറ്റല്‍ പണമിടപാടുകളിലേക്ക്‌:  പ്രധാനമന്ത്രി
 ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ പൂര്‍ണമായും ഡിജിറ്റല്‍ പണമിടപാടുകളിലേക്ക്‌ മാറുകയാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണം തടയുന്നതിനുള്ള ഏറ്റവും വലിയ മാര്‍ഗമാണിതെന്നു പറഞ്ഞ മോദി, ഓരോ ഇന്ത്യന്‍ പൗരനും കള്ളപ്പണത്തിനെതിരെയുള്ള പോരാളികളാകണമെന്നും ആഹ്വാനം ചെയ്‌തു. 

പ്രതിമാസ റേഡിയോ പരിപാടിയായ `മന്‍കി ബാത്തി' ല്‍ സംസാരിക്കവേയാണ്‌ മോദി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌.

ഡിജിറ്റല്‍ പണമിടപാടു നടത്തുന്നതുമായി ബന്ധപ്പെട്ട്‌ രാജ്യത്ത്‌ വിപ്ലവകരമായ മാറ്റങ്ങളാണ്‌ ഉണ്ടാകാന്‍ പോകുന്നതെന്നും അടുത്ത ആറു മാസത്തിനുള്ളില്‍ മൂന്നു കോടിയോളം ആളുകള്‍ ഇതിലേക്ക്‌ മാറുമെന്നും അദ്ദേഹം പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക