Image

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പാസഞ്ചര്‍ വിമാന പൈലറ്റ് ഇന്ത്യാക്കാരി

ജോര്‍ജ് ജോണ്‍ Published on 25 March, 2017
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പാസഞ്ചര്‍ വിമാന പൈലറ്റ് ഇന്ത്യാക്കാരി
ഫ്രാങ്ക്ഫര്‍ട്ട്- മുംബൈ: ഇന്ത്യയിലെ ഏറ്റവും ചെറിയ വിദ്യാര്‍ഥി പൈലറ്റായ ആയിഷ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പാസഞ്ചര്‍ വിമാന പൈലറ്റ്. 21 കാരിയായ ആയിഷയ്ക്ക് പൈലറ്റ് പാസഞ്ചര്‍ പൈലറ്റ് ലൈസന്‍സും പാസഞ്ചര്‍ വിമാനവും ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കും. കശ്മീര്‍ സ്വദേശിയായ ആയിഷ ഇപ്പോള്‍ കുടുംബത്തോടൊപ്പം മുംബൈയില്‍ താമസിക്കുന്നു. 16 ാം വയസ്സില്‍ വിദ്യാര്‍ഥി പൈലറ്റായി ആയിഷ അഞ്ച് വര്‍ഷം മുമ്പ് റെക്കോര്‍ഡ് സ്യുഷ്ടിച്ചിരുന്നു. മുംബൈ ഫ്‌ളൈയിങ്ങ് ക്ലബ്ബില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഏവിയേഷനില്‍ ബിരുദം നേടിയ ആയിഷ പരിശീലനത്തിന്റെ ഭാഗമായി സിംഗിള്‍ എഞ്ചിന്‍ എയര്‍ക്രാഫ്റ്റ് 200 മണിക്കൂര്‍ പറത്തിയിരുന്നു.

നേരത്തെ ഇന്ത്യ ടുഡേയ്ക്കുള്ള അഭിമുഖത്തില്‍ വിമാനം പറത്തുന്നത് സ്വപ്നം കാണാറുണ്ടെന്നും, എന്നെങ്കിലും നടക്കുമെന്ന് കരുതിയിരുന്നുവെന്നും, ഇപ്പോള്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നവെന്നും ആയിഷ പറഞ്ഞു. ലോക മാധ്യമങ്ങളില്‍ ആദ്യത്തെ വിദ്യാര്‍ത്ഥി പൈലറ്റായി ആയിഷയെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നപ്പോള്‍ തനിക്ക് ഒരുപാട് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്ന് ഈ കാശ്മീര്‍ മുസ്‌ളീം പെണ്‍കുട്ടി പറഞ്ഞു. ഇങ്ങനെ ഒരു തൊഴില്‍ ചെയ്യാന്‍ പാടില്ല എന്ന ആക്ഷേപവും ഏറ്റുവാങ്ങി. നബിയുടെ ഭാര്യയ്ക്ക് യുദ്ധത്തില്‍ ഒട്ടകത്തെ ഓടിക്കാമെങ്കില്‍ എനിക്ക് എന്തുകൊണ്ട് വിമാനം പറത്താന്‍ പാടില്ല എന്ന് അവള്‍ ചോദിച്ചു. ഈ വാര്‍ത്ത അന്തരാഷ്ട്ര മാദ്ധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പാസഞ്ചര്‍ വിമാന പൈലറ്റ് ഇന്ത്യാക്കാരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക