മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍
മുസ്ലിംലീഗിന് ആത്മവിശ്വാസമില്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് പി.കെ
കുഞ്ഞാലിക്കുട്ടി. സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശങ്ങള്‍
ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. കെ.എം മാണിയെ
യുഡിഎഫിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ലീഗ് നേരത്തെയും ശ്രമിച്ചിട്ടുണ്ട്. അതൊരു
പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്നും മാണിയെ മുന്നണിയില്‍
എത്തിക്കാനായി മുന്‍കൈ എടുക്കുമെന്നും അദ്ദേഹം യുഡിഎഫിന്റെ ഭാഗമാകണമെന്നാണ്
എല്ലാവരുടെയും ആഗ്രഹമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം ഉപതെരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട് മുസ്ലിംലീഗിന് കേരള കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതും പ്രത്യേക
കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കുന്നതും എല്ലാം നല്ല ലക്ഷണങ്ങളാണെന്നും അദ്ദേഹം
പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിയട്ടെ. എന്നിട്ട് ഇക്കാര്യങ്ങള്‍ ചര്‍ച്ച
ചെയ്യാം.
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഉടനെ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്നും ഫലം
വരുന്നതിന് മുന്‍പ് രാജിവെച്ച ചരിത്രം കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം
പറഞ്ഞു.
കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുടെ സാമീപ്യം യുഡിഎഫ്
ആഗ്രഹിക്കുന്നതായി ഇന്നലെ കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും
ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയിരുന്നു. ഇതിന് മുസ്ലിം ലീഗ് മുന്‍കൈ
എടുക്കുമെന്നാണ് പ്രതീക്ഷയെന്നും കോണ്‍ഗ്രസ് അറിയിച്ചിരുന്നു. പിന്നാലെയാണ്
കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.