കൃഷിയെ നശിപ്പിക്കാന്‍ അമേരിക്കന്‍ ഗൂഢാലോചനയെന്ന് നടന്‍ ശ്രീനിവാസന്‍. ഇന്ത്യയിലെ കാര്‍ഷികമേഖല വളരാതിരിക്കുന്നതിനു പിന്നില്‍ അമേരിക്കയുടെ തന്ത്രങ്ങളുണ്ട്. രാസവളങ്ങളും കീടനാശിനികളും അടിച്ചേല്‍പ്പിക്കപ്പെട്ടതിന് പിന്നില്‍ അമേരിക്കന്‍ ബുദ്ധിയാണ്. പണ്ടുകാലത്ത് ഇവിടെ നമ്മുടെ നാട്ടില്‍ രാസവളവും കീടനാശിനിയും ഉപയോഗിക്കില്ലായിരുന്നു. ഇന്ത്യാ പാക്ക് യുദ്ധത്തിനും മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മരണത്തിനും പിന്നിലെ ദുരൂഹതകള്‍ക്കും ഇതുമായി ബന്ധമുണ്ടെന്നും ശ്രീനിവാസന്‍ പറയുന്നു.
ചൈനയിലെ ഗ്രാമങ്ങളില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച, അവിടെ കര്‍ഷകര്‍ സഞ്ചരിക്കുന്നത് ബിഎംഡ!ബ്ലൂ കാറിലാണ്. അവിടെയുള്ള ധാന്യങ്ങള്‍ കച്ചവടക്കാരന് കൊടുക്കാന്‍ അവിടെയുള്ള ഗവണ്‍മെന്റ് സമ്മതിക്കില്ല.