Image

ഊണ്‌ വൈകി; കാന്റീന്‍ ജീവനക്കാരനെ പി.സി ജോര്‍ജ്ജ്‌ മുഖത്തടിച്ചെന്ന്‌ പരാതി

Published on 27 February, 2017
ഊണ്‌  വൈകി; കാന്റീന്‍ ജീവനക്കാരനെ പി.സി ജോര്‍ജ്ജ്‌  മുഖത്തടിച്ചെന്ന്‌ പരാതി


തിരുവനന്തപുരം: ഊണ്‌ കൊണ്ടു വരാന്‍ വൈകിയതിന്‌ എം.എല്‍.എ ഹോസ്റ്റലിലെ കാന്റീന്‍ ജീവനക്കാരനെ പി.സി ജോര്‍ജ്ജ്‌ എം.എല്‍.എ മുഖത്തടിച്ചതായി പരാതി. 

ഊണ്‌ കൊണ്ടുവരാന്‍ 20 മിനിറ്റ്‌ വൈകിയതിനു കഫേ കുടുംബശ്രീ ജീവനക്കാരനായ വട്ടിയൂര്‍ക്കാവ്‌ സ്വദേശി മനുവിന്റെ മുഖത്തടിച്ചെന്നാണ്‌ പരാതി.

ഇന്ന്‌ ഉച്ചയ്‌ക്കാണ്‌ സംഭവം നടന്നത്‌. മനുവിന്റെ കണ്ണിനും ചുണ്ടിനും പരിക്കുണ്ട്‌. പിസി ജോര്‍ജ്ജും സഹായിയും ചേര്‍ന്നാണ്‌ മര്‍ദ്ദിച്ചതെന്ന്‌ മനു നല്‍കിയ പരാതിയില്‍ പറയുന്നു.


തിരക്ക്‌ കാരണമാണ്‌ സമയത്ത്‌ ഭക്ഷണമെത്തിക്കാന്‍ കഴിയാതിരുന്നത്‌. ഭക്ഷണവുമായി ചെന്നപ്പോള്‍ ചീത്തവിളിക്കുകയും മുഖത്ത്‌ അടിക്കുകയും ചെയ്‌തു. വനിതാ ജീവനക്കാരിയെ ചീത്ത വിളിച്ചെന്നും മനു പറയുന്നു.

സംഭവത്തില്‍ നിയമസഭ സെക്രട്ടേറിയറ്റിന്‌ പരാതി നല്‍കുമെന്ന്‌ മനു പറഞ്ഞു. മനു ജനറല്‍ ഹോസ്‌പിറ്റലില്‍ ചികിത്സ തേടിയിട്ടുണ്ട്‌.

എന്നാല്‍ മനുവിന്റേത്‌ ലോകത്ത്‌ ആരും വിശ്വസിക്കാത്ത ആരോപണമാണെന്നും മനുവിന്റെ മുഖത്ത്‌ പരുക്കുകള്‍ ഉണ്ടെങ്കില്‍ അത്‌ എങ്ങനെ പറ്റിയെന്ന്‌ അന്വേഷിക്കണമെന്നും പി.സി ജോര്‍ജ്ജ്‌ പറഞ്ഞു. താന്‍ ദേഷ്യപ്പെടുക മാത്രമാണ്‌ ചെയ്‌തതെന്നും 40 മിനിറ്റ്‌ വൈകിയാണ്‌ ചോറ്‌ കൊണ്ടുവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക