Image

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലിന്റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്യപ്പെട്ടു

ബ്രിജിറ്റ് ജോര്‍ജ് Published on 24 February, 2017
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലിന്റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്യപ്പെട്ടു
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലിന്റെ തുടര്‍ച്ചയായി നോര്‍ത്ത് ബ്രൂക്കില്‍ സ്ഥിതിചെയ്യുന്ന "ഔവര്‍ ലേഡി ഓഫ് ദ ബ്രൂക്ക് കാത്തലിക് ചര്‍ച്ച്' ഫെബ്രുവരി 19-നു ഞായറാഴ്ച 5 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെട്ടു. അന്നേദിവസം ഈ പള്ളിയുടെ പാസ്റ്റര്‍ റവ.ഫാ. റോബര്‍ട്ട് പി. ഹെയിന്റ്‌സ് തങ്ങളുടെ പ്രഥമ വി. ബലിയര്‍പ്പണത്തിനായി ഇടവക സമൂഹത്തോടൊപ്പം അവിടെയെത്തിയ സീറോ മലബാര്‍ സഭാധികാരികളെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു.

വിശുദ്ധ കുര്‍ബാനയ്ക്കു മുമ്പായി സീറോ മലബാര്‍ സഭാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ അധ്യക്ഷതയില്‍ യോഗം ചേരുകയും കത്തീഡ്രല്‍ വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ഏവരേയും ഈ ആരാധനയിലേക്ക് വളരെ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുകയും ചെയ്തു. ഈ ആരാധനാലയം വിശുദ്ധ ബലിയര്‍പ്പണത്തിനായി നമുക്ക് ലഭിച്ചത്. ദൈവ മഹത്വമാണെന്നും, ഇതിനു പിന്നില്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ച ജേക്കബ് മാത്യു പുറയംപള്ളി, മാത്തുക്കുട്ടു ആലുംപറമ്പില്‍ എന്നിവര്‍ക്കും 2014- 16 കൈക്കാരന്മാരായിരുന്ന ആന്റണി ഫ്രാന്‍സീസ്, മനീഷ് തോപ്പില്‍, പോള്‍ പുളിക്കന്‍, ഷാബു മാത്യു, നിലവിലുള്ള കൈക്കാരന്മാരായ ജോര്‍ജ് അമ്പലത്തുങ്കല്‍, ലൂക്ക് ചിറയില്‍, സിബി പാറേക്കാട്ട്, പോള്‍ വടകര, ജോസഫ് കണിക്കുന്നേല്‍ എന്നിവര്‍ക്കും പാരീഷ് കൗണ്‍സില്‍ മെമ്പേഴ്‌സിനും മറ്റെല്ലാ അഭ്യുദയകാംക്ഷികള്‍ക്കും ഫാ. അഗസ്റ്റിന്‍ ഈ അവസരത്തില്‍ ആത്മാര്‍ത്ഥമായി നന്ദി പ്രകാശിപ്പിച്ചു.

തുടര്‍ന്നു ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ഔപചാരികമായി ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. നമ്മുടെ പൂര്‍വ്വീകരുടെ പ്രാര്‍ത്ഥനയുടേയും സത്പ്രവര്‍ത്തികളുടേയും ഫലമാണ് നമ്മള്‍ ഇന്ന് അനുഭവിക്കുന്ന സൗഭ്യങ്ങള്‍. ഈ മാതൃക നാം പിന്തുടരണം. ആ ത്യാഗത്തിന്റേയും സ്‌നേഹത്തിന്റേയും സത്ഫലങ്ങള്‍ വരും തലമുറയുടെ ആത്മീയവും ഭൗതീകവുമായ വളര്‍ച്ചയെ ഉദ്ദേശിച്ചുള്ളതാവണം. കത്തീഡ്രല്‍ കര്‍മ്മപരിപാടികള്‍ വിപുലീകരിക്കുന്നതിന്റെ ഒരു ചെറിയ തുടക്കമാണിതെന്നും ദൈവം ദാനമായി തന്നിരിക്കുന്ന കഴിവുകള്‍ ദൈവീക കാര്യങ്ങള്‍ക്കായി ഉപയോഗിച്ച് ഇതിന്റെ പ്രവര്‍ത്തനങ്ങളെ വിജയിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യണമെന്നു തദവസരത്തില്‍ ബിഷപ്പ് മാര്‍ അങ്ങാടിയത്ത് ഓര്‍മ്മപ്പെടുത്തി.

അതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി അര്‍പ്പിച്ചു. റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, അസി. വികാരി റവ.ഡോ. ജെയിംസ് ജോസഫ്, ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശേരി, രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോര്‍ജ് മാളിയേക്കല്‍, ഫാ. കാര്‍ലോസ്, ഫാ. പോള്‍ ചൂരത്തൊട്ടിയില്‍, ഫാ. ജോണസ്, ഫാ. ജോണ്‍സണ്‍ ഊക്കന്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. പോളി വത്തിക്കുളത്തിന്റെ നേതൃത്വത്തില്‍ ഇടവകയിലെ ഗായകസംഘം ആലപിച്ച ശ്രുതിമധുര ഗാനങ്ങള്‍ ചടങ്ങുകള്‍ ഭക്തിസാന്ദ്രമാക്കി. ജേക്കബ് മാത്യു പുറയംപള്ളില്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. വി. കുര്‍ബാനയ്ക്കുശേഷം നടന്ന സ്‌നേഹവിരുന്നോടെ ഉദ്ഘാടന പരിപാടികള്‍ സമാപിച്ചു.

എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെ ഈ പള്ളിയുടെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനായിട്ടാണ് അനുവാദം ലഭിച്ചിട്ടുള്ളത്. എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം 5 മണിക്ക് ഇവിടെ മലയാളം വി. കുര്‍ബാന ഉണ്ടായിരിക്കുന്നതാണെന്നും ഇതില്‍ വന്നു സംബന്ധിക്കണമെന്നും കത്തീഡ്രല്‍ വികാരിയും, അസി. വികാരിയും മറ്റു ഭാരവാഹികളും പ്രത്യേകം താത്പര്യപ്പെടുന്നായി അറിയിച്ചുകൊള്ളുന്നു.

അഡ്രസ്: 3700 Dundee Rd, North brook, IL 60062.
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലിന്റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്യപ്പെട്ടു
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലിന്റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്യപ്പെട്ടു
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലിന്റെ പുതിയ ശാഖ ഉദ്ഘാടനം ചെയ്യപ്പെട്ടു
Join WhatsApp News
johny 2017-02-24 08:14:11
പുതിയ ശാഖ തുടങ്ങി. ഇതെന്നാ ചിട്ടി കമ്പനിയോ മറ്റോ ആണോ തുടങ്ങിയത്.   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക