Image

ദുഷ്‌പ്രചരണം: നടന്‍ ദിലീപ്‌ ഡി.ജി.പിക്ക്‌ പരാതി നല്‍കി

Published on 24 February, 2017
 ദുഷ്‌പ്രചരണം: നടന്‍ ദിലീപ്‌ ഡി.ജി.പിക്ക്‌ പരാതി നല്‍കി

കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ തന്റെ പേര്‌ വലിച്ചിഴച്ച സംഭവത്തില്‍ നടന്‍ ദിലീപ്‌ പരാതി നല്‍കി. ഡി.ജി.പിക്കാണ്‌ പരാതി നല്‍കിയത്‌.

സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ വ്യാപകമായ ദുഷ്‌പ്രചരണം ഉണ്ടായെന്ന്‌ പരാതിയില്‍ ദീലീപ്‌ പറയുന്നു. ഇത്‌ തന്നെ അപമാനിക്കാനാണെന്നും ദിലീപ്‌ പരാതിയില്‍ പറയുന്നു.
നടിയെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരുപ്രമുഖ നടന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അത്‌ ദീലീപ്‌ ആണ്‌ എന്നുമുള്ള തരത്തിലായിരുന്നു വാര്‍ത്ത പ്രചരിച്ചിരുന്നത്‌.


ഈ സംഭവവുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ തന്നെ ചോദ്യം ചെയ്‌തുവെന്ന പ്രചാരണം ശരിയല്ല. ഫോണില്‍ പോലും പൊലീസ്‌ ബന്ധപ്പെട്ടിട്ടില്ല. യുവനടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട്‌ തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ദീലീപ്‌ പറഞ്ഞിരുന്നു.


സമീപകാലത്തു മലയാള സിനിമയെ ഗ്രസിച്ച, ഈ വ്യവസായത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ, എല്ലാ ചലച്ചിത്ര പ്രവര്‍ത്തകരുടെയും ആവശ്യപ്രകാരവും സിനിമ സംഘടനകളുടെ പിന്തുണയോടെയും ഒരു പുതിയ സംഘടന രൂപീകരിക്കുകയും എല്ലാവരുടെയും നിര്‍ബന്ധപ്രകാരം അതിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്‌തത്‌ ഈ വ്യവസായത്തിന്റെ എല്ലാവിധ ആനുകൂല്യങ്ങളും അനുഭവിക്കുന്ന ആളെന്ന നിലയില്‍ അതെന്റെ കടമയാണെന്ന്‌ കരുതിയാണ്‌. 

അതിന്റെ പേരില്‍ `ചിലര്‍' എന്നെ ക്രൂശിക്കുകയാണ്‌.- ഇതായിരുന്നു ദീലീപിന്റെ വാക്കുകള്‍.
മലയാള സിനിമയില്‍ ഒരിക്കലും സംഭവക്കില്ല എന്നു കരുതിയതാണ്‌ തന്റെ സഹപ്രവര്‍ത്തകയായ നടിക്കു നേരിടേണ്ടിവന്നതെന്നും പ്രതികളെ എത്രയും വേഗം നിയമത്തിനു മുന്‍പില്‍ കൊണ്ടുവന്ന്‌ അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും ദിലീപ്‌ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക