Image

ബര്‍മിംഗ്ഹാമില്‍ ആഗോള കരിസ്മാറ്റിക് നവീകരണ ഗോള്‍ഡന്‍ ജൂബിലിയാഘോഷങ്ങള്‍ മാര്‍ച്ച് നാലിന്

Published on 23 February, 2017
ബര്‍മിംഗ്ഹാമില്‍ ആഗോള കരിസ്മാറ്റിക് നവീകരണ ഗോള്‍ഡന്‍ ജൂബിലിയാഘോഷങ്ങള്‍ മാര്‍ച്ച് നാലിന്


      ബര്‍മിംഗ്ഹാം: ലോകം മുഴുവനും െ്രെകസ്തവ വിശ്വാസത്തിന്റെ പുത്തനുണര്‍വിന് തുടക്കം കുറിച്ച കത്തോലിക്ക കരിസ്മാറ്റിക് നവീകരണം 50 വര്‍ഷം പിന്നിടുന്നതിനോടനുബന്ധിച്ച് വിവിധ ആത്മീയ ആഘോഷങ്ങളാണ് ആഗോള സഭ ഒരുക്കിയിരിക്കുന്നത്. 

1967 ഫെബ്രുവരിയില്‍ അമേരിക്കയിലെ ഡുക്കെസ്‌നി സര്‍വകലാശാലയില്‍ ധ്യാനത്തില്‍ പങ്കെടുക്കവേ ഒരു സംഘം വിദ്യാര്‍ഥികള്‍ പരിശുദ്ധാത്മാവിന്റെ വിവിധ അഭിഷേകങ്ങളാല്‍ നിറയപ്പെടുകയും അത് പിന്നീട് നിരവധി കരിസ്മാറ്റിക് ഗ്രൂപ്പുകളിലൂടെ ലോകം മുഴുവന്‍ കത്തിപ്പടരുകയുമായിരുന്നു. കത്തോലിക്കാ വിശ്വാസികള്‍ ബൈബിള്‍ കൂടുതലായി വായിക്കുവാനും ധ്യാനിക്കുവാനും ആരംഭിച്ചതിന്റെ പിന്നില്‍ കരിസ്മാറ്റിക് നവീകരണമായിരുന്നു. 

ഇന്ന് കത്തോലിക്കാ സഭയില്‍, 235 രാജ്യങ്ങളില്‍ നിന്നായി 12 കോടി വിശ്വാസികള്‍ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. കരിസ്മാറ്റിക് നവീകരണം കത്തോലിക്കാ സഭയ്ക്കു ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ്. 

2017 ജൂണ്‍ നാലിന് റോമില്‍ നടക്കുന്ന കരിസ്മാറ്റിക് നവീകരണ ജൂബിലി ആഘോഷത്തിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ എല്ലാവരെയും സ്വാഗതം ചെയ്തിട്ടുണ്ട്. 

ഇംഗ്ലണ്ടില്‍ നാഷണല്‍ സര്‍വീസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആഘോഷപരിപാടികള്‍. വര്‍ഷങ്ങളായി എല്ലാ മാസവും സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തില്‍ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ നടന്നുവരുന്ന ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററിലായിരിക്കും ജൂബിലി ആഘോഷങ്ങള്‍. മാര്‍ച്ച് നാലിന് രാവിലെ 9.45ന് ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ വൈകുന്നേരം ആറിന് സമാപിക്കും. ന്ധവണ്‍ ഹോപ്പ് പ്രോജക്ട്’ നയിക്കുന്ന ആരാധനയ്ക്കും ദൈവസ്തുതികള്‍ക്കും ആര്‍ച്ച് ബിഷപ്പുമാരായ ബര്‍നാഡ് ലോങ്‌ലെ, കെവിന്‍ മെക്‌ഡൊണാള്‍ഡ്, ഫാ. സോജി ഓലിക്കല്‍, പറ്റി ഗല്ലാഗര്‍, മാര്‍ക്ക് നിമോ, റവ. മൈക്ക് പിലാവച്ചി എന്നിവര്‍ നേതൃത്വം നല്‍കും. 

ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്കു ചെയ്യേണ്ടതാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക