Image

ആംബുലന്‍സ് കൈമാറി; ദനാ മാഞ്ചിയുടെ നാട്ടുകാര്‍ക്ക് ദുബൈ കെ.എം.സി.സിയുടെ കാരുണ്യ ഹസ്തം.

Published on 23 February, 2017
 ആംബുലന്‍സ് കൈമാറി; ദനാ മാഞ്ചിയുടെ നാട്ടുകാര്‍ക്ക് ദുബൈ കെ.എം.സി.സിയുടെ കാരുണ്യ ഹസ്തം.

ഭൂവനേശ്വര്‍: ദുബൈ കെ.എം.സി.സി ഒഡീഷയിലെ ഗ്രാമീണ മേഖലക്ക് നല്‍കുന്ന ആംബുലന്‍സുകള്‍ ഭൂവനേശ്വര്‍ പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും തഥാഗത സത്പാഠി എം.പിയും കൈമാറി.മരിച്ച ഭാര്യയുടെ ശരീരം പുതപ്പില്‍ വരിഞ്ഞു മുറുക്കി പൊതിഞ്ഞ് തോളിലേറ്റി മകളെയും കൂടി അറുപത് കിലോമീറ്റര്‍ ദൂരെയുള്ള മെല്‍ഘാര ഗ്രാമത്തിലേക്ക് നടന്ന ദനാ മാഞ്ചിയുടെ നാട്ടുകാര്‍ക്കാണ് ദുബൈ കെ.എം.സി.സിയുടെ കാരുണ്യ ഹസ്തം. അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രിയും  മുസ്ലീം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ടുമായിരുന്ന ഇ.അഹമദിന്റെ നാമത്തിലുള്ള രണ്ടു ആംബുലന്‍സുകളാണ് കൈമാറിയത്. ഇന്ത്യയുടെ ഗ്രാമീണ മേഖലകളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ പോലും ലഭിക്കാത്തത് മൂലം മരിച്ചു വീഴുന്ന ആയിരങ്ങള്‍ക്കാണ് പ്രവസലോകത്തിന്റെ സഹായങ്ങള്‍ എത്തുന്നത്.

     ആംബുലന്‍സ് ആവശ്യക്കാര്‍ക്ക് എത്തികുന്നതിനുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുന്ന ഭുവനേശ്വറിലെ മഹാവീര്‍ സന്‍സ്‌കൃട് അന്ഷ്ട്ടാന്‍ വേണ്ടി പ്രദീപ്കുമാര്‍ സിംഗ്,സഞ്ജീവ് കുമാര്‍ എന്നിവര്‍ക്ക് മുനവ്വറലി ശിഹാബ് തങ്ങളും,ബാലസൂരിലെ മുസ്ലീം വെല്‍ഫയര്‍ സൊസൈറ്റിക്ക് വേണ്ടി എസ്.കെ അബ്ദുല്‍ റേഹാന്‍,സഹിറുല്‍ ഹഖ് എന്നിവര്‍ക്ക് തഥാഗത സത്പാഠി എം.പിയും താക്കോല്‍ കൈമാറി.ഭൂവനേശ്വര്‍ പ്രസ് ക്ലബില്‍ നടന്ന ചടങ്ങ് പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു.ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ഒഡീഷ പ്രദേശ് കോണ്‍ഗ്രസ് സംസ്ഥാന ജന:സെക്രട്ടറിയും വക്താവുമായ ഡോ:ഹാമിദ് ഹുസൈന്‍, എം.എസ്.എഫ് അഖിലേന്ത്യാപ്രസിഡന്റ് ടി.പി അഷ്‌റഫ് അലി,യൂത്ത് ലീഗ് നേതാവ് സി.കെ സുബൈര്‍,ഡല്‍ഹി കെ.എം.സി.സി പ്രസിഡന്റ് അഡ്വ: ഹാരിസ് ബീരാന്‍, എന്നിവര്‍ സംസാരിച്ചു. ദുബൈ കെ.എം.സി.സി ട്രഷറര്‍ എ.സി ഇസ്മായില്‍ പദ്ധതി വിശദീകരിച്ചു.  എം.എ മുഹമ്മദ് കുഞ്ഞി, ,അബ്ദുള്‍ഖാദര്‍ അരിപ്പാമ്പ്രാ,നൗഷാദ് ബാംഗളൂരു,ഭുവനേശ്വര്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികളായ ശ്യാം നമ്പ്യാര്‍ ഒ.ജെ മാത്യൂസ്,എസ്.ആര്‍ രവികുമാര്‍,വി.എം മണി,ഭുവനേശ്വര്‍ എയിംസ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദുബൈ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിംമുറിച്ചാണ്ടി സ്വാഗതവും സെക്രട്ടറി അഡ്വ:സാജിദ് അബൂബക്കര്‍ നന്ദിയും പറഞ്ഞു.

ഫോട്ടോ അടികുറിപ്പ് :ദുബൈ കെ.എം.സി.സി ഒഡീഷയിലെ ഗ്രാമീണ മേഖലക്ക് നല്‍കുന്ന ആംബുലന്‍സുകള്‍ ഭൂവനേശ്വര്‍ പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും തഥാഗത സത്പാഠി എം.പിയും കൈമാറുന്നു.പി.വി അബ്ദുല്‍ വഹാബ്,പി.കെ അന്‍വര്‍ നഹ,ഇബ്രാഹിം മുറിച്ചാണ്ടി,ടി.പി അഷ്‌റഫ് അലി,എന്നിവര്‍ സമീപം 

 ആംബുലന്‍സ് കൈമാറി; ദനാ മാഞ്ചിയുടെ നാട്ടുകാര്‍ക്ക് ദുബൈ കെ.എം.സി.സിയുടെ കാരുണ്യ ഹസ്തം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക