Image

ദുബായില്‍ ഡ്രൈവിംഗ്‌ ലൈസന്‍സ് പരീക്ഷ സ്വന്തം ഭാഷയില്‍

Published on 21 February, 2017
ദുബായില്‍ ഡ്രൈവിംഗ്‌ ലൈസന്‍സ് പരീക്ഷ സ്വന്തം ഭാഷയില്‍
ദുബായ്: ഡ്രൈവിംഗ്‌  ലൈസന്‍സിനുള്ള തിയറി പരീക്ഷയില്‍ ചോദ്യങ്ങള്‍ സ്വന്തം ഭാഷയില്‍ മനസിലാക്കാന്‍ സൗകര്യമൊരുക്കി റോഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി പുതിയ സംവിധാനം ആരംഭിക്കുന്നു. പരീക്ഷ എഴുതുന്നവര്‍ക്ക് അവര്‍ക്കുവേണ്ട ഭാഷ തിരഞ്ഞെടുക്കാമെന്നാണു പുതിയ സംവിധാനത്തിന്റെ പ്രത്യേകത. ഇതിനായി 198 ഭാഷകളില്‍ ദ്വിഭാഷിയുടെ സഹായം ലഭ്യമാക്കും. നിയമങ്ങള്‍ വ്യക്തമായി മനസിലാക്കാനും െ്രെഡവിംഗ് കൂടുതല്‍ സുരക്ഷിതമാക്കാനുമാണ് പുതിയ നടപടികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

ഇതു സംബന്ധിച്ച കരാറില്‍ ക്രിയേറ്റീവ് കന്പനി ഈവന്റ്‌സുമായി ഒപ്പിട്ടു. സ്‌കൈപ് കമ്യൂണിക്കേഷന്‍ സേവനത്തില്‍ പ്രത്യേക വൈദഗ്ധ്യമുള്ളതാണു ക്രിയേറ്റീവ് കന്പനി ഈവന്റ്‌സ് എന്ന് അധികൃതര്‍ പറഞ്ഞു. ഇതനുസരിച്ച് ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും ആര്‍ടിഎ സെന്ററുകളില്‍ പരീക്ഷയെഴുതുന്നവരുമായി ആശയവിനിമയം നടത്താന്‍ ഭാഷാന്തരം ചെയ്യുന്നവരെ സ്‌കൈപ് ഫോണ്‍ സാങ്കേതിക വിദ്യ കന്പനി നല്‍കും.

ടെലിഫോണ്‍ ഉള്‍പ്പെടെ സംവിധാനങ്ങള്‍ സ്ഥാപിക്കേണ്ടതിന്റെ ചെലവ് കന്പനി വഹിക്കും. ആര്‍ടിഎ തിയറി പരീക്ഷയില്‍ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്ന ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. ദ്വിഭാഷിയെ വേണമെങ്കില്‍ ഏഴുദിവസം മുന്പ് പരീക്ഷാര്‍ഥി ഏതു ഭാഷയെന്നു വ്യക്തമാക്കി നിര്‍ദിഷ്ട ഫീസ് അടച്ച് അപേക്ഷ നല്‍കണം. ഏതു ഭാഷയാണ് ആവശ്യമെന്നതിനെക്കുറിച്ച് ആര്‍ടിഎ കന്പനിയെ അറിയിക്കും. ദ്വിഭാഷി നിഷ്പക്ഷമതിയാണെന്നും നിര്‍ദിഷ്ട ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കാന്‍ ആര്‍ടിഎയുടെ നിരീക്ഷണ സംവിധാനവുമുണ്ട്. ആര്‍ടിഎയുടെ സ്മാര്‍ട് മോണിറ്ററിംഗ് സംവിധാനവുമായി ബന്ധിപ്പിച്ചാണ് ഇത് ഉറപ്പാക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക