Image

ലിവര്‍പൂളില്‍ തൃശൂര്‍ ജില്ല കുടുംബ സംഗമം ജൂണ്‍ 10 ന്

Published on 21 February, 2017
ലിവര്‍പൂളില്‍ തൃശൂര്‍ ജില്ല കുടുംബ സംഗമം ജൂണ്‍ 10 ന്


ലിവര്‍പൂള്‍: കേരളത്തിലെ പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ബ്രിട്ടനിലും ആഘോഷിക്കാനായി തൃശൂരുകാര്‍ ജൂണ്‍ 10ന് (ശനി) ലിവര്‍പൂളിലെ വിസ്റ്റണ്‍ ടൗണ്‍ഹാളില്‍ ഒത്തുകൂടുന്നു. 

ബ്രിട്ടനിലെ തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന നാലാമത് ജില്ലാ കുടുംബസംഗമത്തോടനുബന്ധിച്ച് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്പര്യമുള്ളവര്‍ ജൂണ്‍ ഒന്നിനു മുന്പായി സംഘാടകരുടെ പക്കല്‍ പേരുകള്‍ നല്‍കണമെന്ന് അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: 07825597760, 07727253424

ഹാളിന്റെ വിലാസം: Whiston Town Hall, Old Colliery Road, Liverpool L35 3QX

റിപ്പോര്‍ട്ട്: ജയ്‌സണ്‍ ജോസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക