Image

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ ഇന്ത്യന്‍ അംബാസഡറെ സന്ദര്‍ശിച്ചു

Published on 17 February, 2017
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ ഇന്ത്യന്‍ അംബാസഡറെ സന്ദര്‍ശിച്ചു

      കുവൈത്ത് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡറെ സന്ദര്‍ശിച്ചു. ഇന്ത്യന്‍ പ്രവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് അബാസിയയില്‍ ഇന്ത്യക്കാര്‍ക്കുനേരെ നടന്നുവരുന്ന അക്രമങ്ങള്‍ തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ ഭാരവാഹികള്‍ ഇന്ത്യന്‍ സ്ഥാനപതിയുമായി ചര്‍ച്ച ചെയ്തു. അസോസിയേഷന്റെ വാര്‍ഷികാഘോഷമായ 'കോട്ടയം ഫെസ്റ്റ് 2017’ല്‍ പങ്കെടുക്കാനുള്ള ക്ഷണം അംബാസഡര്‍ സ്വീകരിച്ചു. 

പ്രസിഡന്റ് അനൂപ് സോമന്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് കാലായില്‍, രക്ഷാധികാരി സിബിച്ചന്‍ മാളിയേക്കല്‍, വൈസ് പ്രസിഡന്റ് സി.എസ്. ബത്തര്‍, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ അനീഷ് നായര്‍, ജോയിന്റ് സെക്രട്ടറി ഡിബിന്‍ പ്രസാദ്, ജോയിന്റ് ട്രഷറര്‍ ആര്‍.ജി. ശ്രീകുമാര്‍, സുവനീര്‍ കണ്‍വീനര്‍ ജിജോ കുര്യന്‍, ഏരിയ കോഓര്‍ഡിനേറ്റര്‍മാരായ രതീഷ് കുന്പളത്ത്, വിപിന്‍ നായര്‍, അനില്‍ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക