വിശ്വാസദീപ്തിയുടെ നിറവില്‍ താമ്പായില്‍ സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍റെ രജിസ്ട്രേഷന്‍ ഉദ്ഘാടനം
ജോസഫ് മാര്‍ട്ടിന് വിലങ്ങോലില്‍. Published on 22 February, 2012
താമ്പ: അറ്റ്‌ലാന്റയില്‍ നടക്കുന്ന സീറോ
മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്ക്ഓഫ് ഡ്രൈവ് താമ്പയില്‍
എത്തിയപ്പോലഞ് താമ്പായിലെ സീറോ മലബാര്‍ സമൂഹം വിശ്വാസദീപ്തിയുടെ നിറവുമായി
കണ്‍വന്‍ഷനു പിന്തുണയേകി. അന്നേ ദിവസം നിരവധിയാളുകള്‍ രജിസ്ട്രര്‍ ചെയ്തും
ആശംസകള്‍ നേര്‍ന്നും കണ്‍വന്‍ഷനു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. താമ്പാ
സെന്റ് ജോസഫ് സീറോ മലബാര്‍ ഇടവകയില്‍ നടന്ന കിക്ക്ഓഫ് ചിക്കാഗോ രൂപതാ
വികാരി ജനറാളും കണ്‍വന്‍ഷന്റെ കണ്‍വീനറുമായ ഫാ. ആന്റണി തുണ്ടത്തില്‍ , ഇടവക
വികാരി ഫാ. ജോര്‍ജ് മാളിയേക്കല്‍ (കണ്‍വന്‍ഷന്‍ കോ-കണ്‍വീനര്‍) എന്നിവര്‍
ചേര്‍ന്ന് നിര്‍വഹിച്ചു.
ഫാ.ആന്റണി തുണ്ടത്തില്‍, മാത്യൂ ജേക്കബ് തോട്ടുമാരി(കണ്‍വന്‍ഷന്‍
പ്രസിഡന്റ്), ജോണ്‍ ഊരോത്ത്(സീനിയര്‍ വൈസ് പ്രസിഡന്റ്) എന്നിവര്‍ ചേര്‍ന്ന്
ആദ്യ രജിസ്‌ട്രേഷന്‍ ഇടവകാംഗമായ ആന്റണി സ്‌കറിയായില്‍ നിന്ന് സ്വീകരിച്ചു.
ആദ്യദിനം തന്നെ 50 കുടുംബങ്ങള്‍ രജിസ്ട്രര്‍ ചെയ്തതായി മാത്യൂ ജേക്കബ്
തോട്ടുമാരി പറഞ്ഞു.
ജെസ്ലിന്‍ തോമസ്, ഷാര്‍ലെറ്റ് മാത്യൂ എന്നിവര്‍ യുവജനങ്ങള്‍ക്കായി
പ്രത്യേകം നടത്തുന്ന പരിപാടികളെ പറ്റി വിവരണം നല്‍കി. ജൂലൈ 26 മുതല്‍ 29
വരെ അറ്റ്‌ലാന്റയില്‍ ജോര്‍ജിയ ഇന്റര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ്
നാല് ദിവസത്തെ സീറോ മലബാര്‍ കൂട്ടായ്മയ്ക്ക് കളമൊരുക്കുന്നത്.
ഷാജി ജോസഫ്, ജോസഫ് ഐക്കര, ജോര്‍ജ് ഫിലിപ്പ്(ട്രസ്റ്റി) എന്നിവര്‍ കിക്ക്ഓഫ് വിജയമാക്കുന്നതില്‍ നേതൃത്വം നല്‍കി.
കൂടുതല്‍ വിവരങ്ങള്‍ http://www.syromalabarconvention.com എന്ന വിലാസത്തില്‍ ലഭിക്കും.
Subscribe and Support Your Regional Media Outlets. Your Support Helps Us Stay Afloat and Continue Serving the Community
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല