Image

ജെല്ലിക്കെട്ടിനെ പിന്തുണച്ച് നിവിന്‍ പോളിയും

Published on 22 January, 2017
ജെല്ലിക്കെട്ടിനെ പിന്തുണച്ച് നിവിന്‍ പോളിയും

 
ജെല്ലിക്കെട്ടിന് പിന്തുണയുമായി നടന്‍ നിവിന്‍ പോളിയും. മലയാള സിനിമലോകത്ത് നിന്നും മമ്മൂട്ടി പിന്തുണയുമായി എത്തിയതിന് പിന്നാലെയാണ് നിവിനും ജെല്ലിക്കെട്ടിനെ പിന്തുണച്ച് രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ജസ്റ്റിസ് ഫോര്‍ ജല്ലിക്കെട്ട് എന്ന ഹാഷ്ടാഗിലാണ് താരം തന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്.

സംസ്‌കാരം കാത്ത് പാരമ്പര്യം സംരക്ഷിക്കപ്പെടണമെന്നാണ് താരം പറഞ്ഞിരിക്കുന്നത്. മറീന ബീച്ചില്‍ അച്ചടക്കത്തോടെയുള്ള പ്രതിഷേധത്തെ പുകഴ്ത്തുന്നുമുണ്ട് താരം. മാത്രമല്ല ഇളയദളപതി വിജയിയുടെ ജെല്ലിക്കെട്ടിനെകുറിച്ചുള്ള വീഡിയോ നിവിന്‍ റീട്വീറ്റും ചെയ്തിട്ടുമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക