Image

രാജ്യത്ത് ജനാധിപത്യം ഹനിക്കപ്പെടുന്നു: ജോയ്‌സ് ജോര്‍ജ് എംപി

Published on 22 January, 2017
രാജ്യത്ത് ജനാധിപത്യം ഹനിക്കപ്പെടുന്നു: ജോയ്‌സ് ജോര്‍ജ് എംപി

 
കുവൈത്ത് സിറ്റി: രാജ്യത്ത് ജനാധിപത്യം ഹനിക്കുന്ന പ്രവര്‍ത്തികളാണ് ഭരണാധികാരികളില്‍ നിന്നുണ്ടാകുന്നതെന്ന് ജോയ്‌സ് ജോര്‍ജ് എംപി. കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേസന്‍,കല കുവൈറ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നോട്ടു നിരോധനം പോലുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രി ഏകാധിപതിയെപോലെയാണ് പെരുമാറുന്നത്. ഇത് രാജ്യത്തെ പിന്നോട്ടടിക്കും. മാത്രവുമല്ല രാജ്യത്തെ കാര്‍ഷിക ഉദ്പാദന മേഖലയിലും അസംഘടിത തൊഴിലാളികളേയും സാരമായി ബാധിച്ചുവെന്നും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ പ്രതീക്ഷയ്ക്ക് വക നല്‍കുന്ന പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

അബാസിയ കല സെന്ററില്‍ നടന്ന പരിപാടിയില്‍ കല കുവൈറ്റ് പ്രസിഡന്റ് സുഗതകുമാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഫര്‍വാനിയ ഈസ്റ്റ് യൂണിറ്റ് അംഗം ഉണ്ണിലാലിനു കലയുടെ സ്‌നേഹോപഹാരം ജോയ്‌സ് ജോര്‍ജ് എംപി സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി ജെ.സജി, അബാസിയ മേഖല സെക്രട്ടറി മൈക്കിള്‍ ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക