Image

മരിജുവാന ഇനി ജര്‍മനിയില്‍ നിയമവിധേയം

Published on 20 January, 2017
മരിജുവാന ഇനി ജര്‍മനിയില്‍ നിയമവിധേയം


      ബെര്‍ലിന്‍: മെഡിക്കല്‍ മരിജുവാന നിയവിധേയമാക്കാനുള്ള ജര്‍മന്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം. ഗുരുതരമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ തന്നെ ലഭ്യമാക്കണമെന്ന് പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചുകൊണ്ട് ആരോഗ്യ മന്ത്രി ഹെര്‍മന്‍ ഗ്രോഹെ പറഞ്ഞു. 

മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് പോലുള്ള ഗുരുതര രോഗങ്ങള്‍, നിരന്തരമായ വേദന, ഗുരുതരമായ വിശപ്പില്ലായ്മ, കീമോതെറാപ്പി കാരണമുള്ള തലചുറ്റല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് മരിജുവാന പ്രിസ്‌െ്രെകബ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്കു സാധിക്കും.

നേരത്തെ നിലനിന്ന കടുത്ത നിയന്ത്രണങ്ങള്‍ കാരണം രാജ്യത്താകെ ആയിരത്തോളം പേര്‍ക്കുമാത്രമാണ് വൈദ്യശാസ്ത്രപരമായ ആവശ്യങ്ങള്‍ക്ക് മരിജുവാന ഉപയോഗിക്കാന്‍ അനുമതി ലഭിച്ചിരുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക