Image

കലാകാരന്‍മാരുടെ സ്വാതന്ത്ര്യത്തിനായി സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷേധ സംഗമം

Published on 19 January, 2017
കലാകാരന്‍മാരുടെ സ്വാതന്ത്ര്യത്തിനായി സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷേധ സംഗമം

കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തകരുടെയും കലാകാരന്‍മാരുടെയും സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരേ പ്രതിഷേധവുമായി സിനിമാ പ്രവര്‍ത്തകര്‍. ഫെഫ്കയുടെ നേതൃത്വത്തിലാണ് പ്രതിരോധ സംഗമം സംഘടിപ്പിച്ചത്. 

മതനിരപേക്ഷതയുടെ അവസാന ഇടങ്ങളിലൊന്ന് മലയാള ചലച്ചിത്ര മേഖലയാണെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സംഘപരിവാറിന്റെ ഇത്തരം നിലപാടുകള്‍ കൊണ്ട് എംടിക്കും കമലിനും ഒന്നും സംഭവിക്കില്ലെന്ന് കെപിഎസി ലളിത പറഞ്ഞു.

നടി മഞ്ജു വാര്യര്‍ ചടങ്ങില്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. രഞ്ജി പണിക്കര്‍, സിദ്ദിഖ്, സിബി മലയില്‍, ജോഷി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ലാല്‍, സെവന്‍ ആര്‍ട്ട്‌സ് വിജയകുമാര്‍, റിമ കല്ലിങ്കല്‍, അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ബോബന്‍ സാമുവല്‍, രഞ്ജിത്ത് ശങ്കര്‍, സിയാദ് കോക്കര്‍, സുഗീത്, എം.എ. നിഷാദ്, അനൂപ് മേനോന്‍, ഷാഫി, മെക്കാര്‍ട്ടിന്‍, മാര്‍ത്താണ്ഡന്‍, വിനോദ് വിജയന്‍, സലാം ബാപ്പു, കലവൂര്‍ രവികുമാര്‍ തുടങ്ങിയവരും പ്രതിരോധ സംഗമത്തില്‍ പങ്കെടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക