Image

എന്‍ എസ്‌ എസ്‌ കാനഡയ്‌ക്ക്‌ പുതുനേതൃത്വം: സുനില്‍ കുമാര്‍ നായര്‍ പ്രസിഡന്റ്‌

Published on 18 January, 2017
എന്‍ എസ്‌ എസ്‌ കാനഡയ്‌ക്ക്‌ പുതുനേതൃത്വം: സുനില്‍ കുമാര്‍ നായര്‍ പ്രസിഡന്റ്‌

ബ്രാംപ്‌ടണ്‍: എന്‍ എസ്‌ എസ്‌ കാനഡയ്‌ക്ക്‌ പുതുനേതൃത്വം. ബ്രാംപ്‌ടണില്‍ ജനുവരി 8 ന്‌ നടന്ന എന്‍ എസ്‌ എസ്‌ കാനഡയുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ സുനില്‍ കുമാര്‍ നായര്‍(പ്രസിഡന്റ്‌), രവിന്‍ മേനോന്‍ (വൈസ്‌ പ്രസിഡന്റ്‌), ജയേഷ്‌ മേനോന്‍ (സെക്രട്ടറി), ശശികുമാര്‍ നായര്‍(ട്രഷറര്‍), റോയി പിള്ളൈ, ജയശ്രീ മേനോന്‍ , ഗായത്രീദേവി വിജയകുമാര്‍, മഞ്‌ജു അഭിലാഷ്‌(ഡയറക്‌ടേഴ്‌സ്‌) എന്നിവരെ ഡയറക്‌ടര്‍ ബോര്‍ഡിലേക്ക്‌ ഐകകണേ്‌ഠന തിരഞ്ഞെടുത്തു. 

ശശിധരന്‍ നായരാണ്‌ സംഘടനയുടെ ചെയര്‍മാന്‍.
സ്ഥാനമൊഴിയുന്ന ഡയറക്‌ടര്‍മാരായ ബാല മേനോന്‍, സുനില്‍ കുമാര്‍ നായര്‍, പ്രദീപ്‌ മേനോന്‍, ഹേമലത രാജേന്ദ്രന്‍, വിജയകുമാരി നായര്‍ എന്നിവര്‍ പുതിയ ഭാരവാഹികള്‍ക്ക്‌ വിജയാശംസകളും അനുമോദനങ്ങളും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണസഹകരണവും അറിയിച്ചു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക