ഷൊര്‍ണൂര്‍: റെയില്‍വേ
സ്റ്റേഷനുകളില്‍ നിന്ന് സെല്‍ഫിയെടുക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി റെയില്‍വേ
പോലീസ്. ഓടുന്ന ട്രെയിനുകളിലും നിര്‍ത്തിയിടുന്ന ട്രെയിനുകളുടെ മുകളില്‍
നിന്നുമെല്ലാം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നത് കണ്ടാല്‍ പിടികൂടുമെന്നാണ്
പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്.
ഇവര്‍ക്കെതിരെ ഇന്ത്യന്‍ റെയില്‍വേ
ആക്ട് പ്രകാരം കര്‍ശന നടപടികള്‍ എടുക്കുമെന്നും പോലീസ് അറിയിച്ചു. ചട്ടം
ലംഘിക്കുന്നവര്‍ക്ക് പിഴയോ തടവോ ഇതുരണ്ടും കൂടിയോ ലഭിക്കും. എന്നാല്‍ സുരക്ഷിത
കേന്ദ്രങ്ങളില്‍ നിന്നു സെല്‍ഫിയെടുക്കാന്‍ ഒരു നിയന്ത്രണവുമില്ല.