Image

ഫാ. ദാനിയേല്‍ കുളങ്ങരയ്ക്ക് യാത്രയയപ്പു നല്‍കി

Published on 12 January, 2017
ഫാ. ദാനിയേല്‍ കുളങ്ങരയ്ക്ക് യാത്രയയപ്പു നല്‍കി

ഈസ്റ്റ് ലണ്ടന്‍: സീറോ മലങ്കര സഭയുടെ യുകെ കോഓര്‍ഡിനേറ്ററും സഭയുടെ തിരുവനന്തപുരം അതിരൂപതയിലേക്ക് മടങ്ങുന്ന ഫാ. ദാനിയേല്‍ കുളങ്ങരയ്ക്ക് സ്‌നേഹോഷ്മളമായ യാത്രയയപ്പു നല്‍കി. 

ജനുവരി എട്ടിന് ഡഗ്‌നാമിലെ മാര്‍ ഈവാനിയോസ് സെന്ററില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെ യാത്രയയപ്പു സമ്മേളനത്തിന് തുടക്കം കുറിച്ചു. ഫാ. ദാനിയേല്‍ കുളങ്ങരയും ഫാ. തോമസ് മടക്കമൂട്ടിലും വിശുദ്ധ കുര്‍ബാനക്ക് കാര്‍മികത്വം വഹിച്ചു. 

തുടര്‍ന്നു നടന്ന യാത്രയയപ്പു സമ്മേളനത്തില്‍് മോണ്‍. ജോണ്‍ ആര്‍മിറ്റേജ് മുഖ്യാതിഥിയായിരുന്നു. ഡോ. അനൂജ് ജോഷ്വ, ഫാ. ജോണ്‍ ഒബ്രിണ്‍, ഫാ. ജീന്‍ സിഎസ്, സഭയുടെ പുതിയ യുകെ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് മടക്കമൂട്ടില്‍, പാസ്റ്റര്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ചാക്കോ കോവൂര്‍, വിവിധ മിഷനുകളില്‍ നിന്നുള്ള പ്രതിനിധികള്‍, യുവജന സംഘടനയുടെ പ്രതിനിധി, പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മറുപടി പ്രസംഗത്തില്‍ സഭയുടെ മുമ്പോട്ടുള്ള വളര്‍ച്ചക്ക് ഓരോ കുടുംബവും ഭാഗഭാക്കാകണമെന്ന് ആഹ്വാനം ചെയ്ത ഫാ. ദാനിയേല്‍ കൂളങ്ങര, യൂറോപ്പില്‍ കാനോനിക സംവിധാനങ്ങള്‍ രൂപപ്പെടുന്നതിന് തന്റെ ശുശ്രൂഷ മുഖാന്തരമാകട്ടെ എന്നും അഭിപ്രായപ്പെട്ടു. സ്‌നേഹവിരുന്നോടെ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ മാത്യൂസ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക