സംവിധായകന്‍ കമലിനോടുള്ള സംഘപരിവാറിന്റെ ഫാസിസ്റ്റ് നിലപാടിനെതിരെ ഒറ്റയാള്‍ പോരാട്ടവുമായി എത്തിയ നടന്‍ അലന്‍സിയറിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയ. സഹപ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് നേരെ ഫാസിസ്റ്റ് ഭീഷണിയും വര്‍ഗ്ഗീയ ആക്രമണവും ഉയര്‍ന്നപ്പോള്‍ മൗനം പാലിച്ചവരില്‍ നിന്ന് വ്യത്യസ്തനായ അലന്‍സിയറെ ഹീറോയാക്കി പ്രഖ്യാപിച്ചിരിക്കുകയാണ് ട്രോളര്‍മാര്‍.
സൂപ്പര്‍ ഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരത്തിലെ ആര്‍ട്ടിസ്റ്റ് ബേബി എന്ന കഥാപാത്രത്തിലുടെ മലയാളികളുടെ പ്രിയങ്കരനായ താരത്തെ സിനിമയില്‍ വിമര്‍ശിക്കുന്ന ഡയലോഗില്‍ പിടിച്ചു തന്നെയാണ് ട്രോളര്‍മാര്‍ ഏറിയ കൂറും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത്. ഇത്രയ്ക്ക് ചീപ്പാണോ ആര്‍ട്ടിസ്റ്റ് ബേബിയെന്ന ചോദ്യം തിയേറ്ററിനു പുറത്തും ഏറെ ആവര്‍ത്തിക്കപ്പെട്ടതാണ്. ആര്‍ട്ടിസ്റ്റ് ബേബി ചീപ്പല്ല, മുത്താണ്, ആണ്‍കുട്ടിയാണ്, നട്ടെല്ലുള്ള കലാകാരനാണെന്നോക്കെയാണ് ഇപ്പോള്‍ ട്രോളര്‍മര്‍ ഒന്നടങ്കം പറയുന്നത്.
സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സിനിമകളില്‍ മാത്രമെ ഹീറോകള്‍ ആവുന്നുള്ളൂവെന്നും ബേബിച്ചായനാണ് ജീവിതത്തിലെ ഹീറോ എന്നുമാണ് ട്രോളന്മാരുടെ പക്ഷം.