Image

അമേരിക്കന്‍ മലയാളിയുടെ മുഖങ്ങളിലെ പ്രസന്നതയില്ലായ്മ തിരിച്ചറിയുക: ഫാ. റൂബന്‍ ജെ താന്നിക്കല്‍

(പി ഡി ജോര്‍ജ് നടവയല്‍) Published on 11 January, 2017
അമേരിക്കന്‍ മലയാളിയുടെ മുഖങ്ങളിലെ പ്രസന്നതയില്ലായ്മ തിരിച്ചറിയുക: ഫാ. റൂബന്‍ ജെ താന്നിക്കല്‍
ഫിലഡല്‍ഫിയ: ആധുനിക നെട്ടോട്ടങ്ങളില്‍ പെട്ട് മാനസ്സികസമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ട അമേരിക്കന്‍ മലയാളിയുടെ 'ക്വാളിറ്റി ഓഫ് ലൈഫ്' നഷ്ടപ്പെടുന്നതായി അവരുടെ മുഖങ്ങളിലെ പ്രസന്നതയില്ലായ്മ വിളിച്ചോതുന്നു എന്ന് കുട്ടിക്കാനം മരിയന്‍ കോളജ് മാനേജര്‍ ഫാ. റൂബന്‍ ജെ താന്നിക്കല്‍ അഭിപ്രായപ്പെട്ടു. ഓര്‍മ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍) സംഘടിപ്പിച്ച ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു ഫാ. റൂബന്‍.

വിവിധ രാജ്യങ്ങളിലേക്ക് ചേക്കേറിപ്പോകുന്ന (ഡയാസ്‌പൊറ) മലയാളി, കഠിനാദ്ധ്വാനത്തിനും സ്ഥിരപരിശ്രമത്തിനും സമര്‍പ്പിച്ച്മറുനാടുകളില്‍ ജോലിയെടുക്കുന്ന മലയാളി, മക്കള്‍ക്കുവേണ്ടി പണം കരുതിക്കൂട്ടുന്ന മറുനാടന്‍ മലയാളി മാതാപിതാക്കള്‍: പക്ഷേ- ഇവര്‍; ഇവരുടെ വ്യക്തി ജീവിതത്തെപ്പറ്റി ചിന്തിക്കുന്നുണ്ടോ? അവരില്‍ ശാന്തമായി സന്തോഷിക്കുന്ന മുഖം കാണുന്നില്ല. അങ്ങു കേരളത്തിലുള്ള നിങ്ങളുടെ ആള്‍ക്കാര്‍ 'റിലാക്‌സ്ഡ്' ആണ്. നിങ്ങള്‍ 'ആര്‍ടിഫിഷ്യലായി' ചിരിക്കുന്നുണ്ടാവാം. എന്നാലും നിങ്ങളോ വളരെ 'സീരിയസ്സ്' ആണ്. കൊളജിലെ എന്റെ ഔദ്യോഗിക ചുമതലാ കാലത്ത് ആര്‍ജ്ജിച്ച 'പ്രാക്ടിക്കല്‍ സൈക്കോളജി' വച്ചു വിലയിരുത്തിയാല്‍ പറയാന്‍ കഴിയും; അമേരിക്കന്‍ മലയാളികള്‍ ക്വാളിറ്റി ഓഫ് ലൈഫ് നഷ്ടപ്പെടുത്തുന്നവരാണ് എന്ന്.

ജീവിത മേന്മ നഷപ്പെടുത്തുന്നവര്‍ ഓന്നാലോചിക്കണം: നിങ്ങളുടെ ക്വാളിറ്റി ഓഫ് ലൈഫ് മറ്റുള്ളവരെ ബാധിക്കുമെന്ന്. റിലാക്‌സ്ഡ് ആയി ജീവിത മേന്മ ആര്‍ജ്ജിക്കാന്‍ തടസ്സമാകുന്നവയില്‍ നിന്ന് നിങ്ങള്‍ പിന്മാറുക. നിങ്ങളുടെ 'സ്റ്റ്രെസ്സ്' നിങ്ങളുടെ കുടുംബാംഗങ്ങളെ ബാധിക്കും എന്ന കാര്യം തിരിച്ചറിയുക. ഉപരിപ്ലവമായ (സൂപ്പര്‍ഫിഷ്യല്‍ ആയ) ഭൗതിക നേട്ടങ്ങള്‍ (മറ്റീരിയല്‍ പ്ലെഷര്‍) കുഞ്ഞുങ്ങള്‍ക്കു നല്‍കിയതുകൊണ്ടായില്ല, കുഞ്ഞുങ്ങളുടെ കൂടെ ജീവിക്കണം, 'വാല്യൂ സിസ്റ്റം' പറഞ്ഞു കൊടൂക്കണം, പ്രകടമാക്കണം, അപ്പന്‍ പുസ്തകം വായിക്കുന്ന ആളായാല്‍ കുഞ്ഞുങ്ങളും വായനക്കാരാകും: ഫാ. റൂബന്‍പറഞ്ഞു.
ഓര്‍മാ (ഇന്റര്‍നാഷണല്‍) പ്രസിഡന്റ് ജോസ് ആറ്റുപുറം പൊതു യോഗത്തില്‍ അദ്ധ്യക്ഷനായി. ബിയാന കൊച്ചുമുട്ടം, ഫിയാനാ കൊച്ചുമുട്ടം, ഏഞ്ചല്‍ പ്ലാമൂട്ടില്‍, റോസ് മേരി പ്ലാമൂട്ടില്‍ എന്നിവര്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു. ഓര്‍മാ പെന്‍സില്‍വേനിയാ ചാപ്റ്റര്‍ പ്രസിഡന്റ് ജോബി കൊച്ചു മുട്ടം സ്വാഗതവും ഓര്‍മാ (ഇന്റര്‍നാഷനല്‍) റ്റ്രഷറാര്‍ ഷാജി മിറ്റത്താനി നന്ദിയും പറഞ്ഞു.
പുതുവത്സര കലാസന്ധ്യായോഗത്തില്‍ ഓര്‍മാ പെന്‍സില്‍വേനിയാ ചാപ്റ്റര്‍ പ്രസിഡന്റ് ജോബി കൊച്ചു മുട്ടം അദ്ധ്യക്ഷനായി. ഓര്‍മാ പെന്‍സില്‍വേനിയാ ചാപ്റ്റര്‍ സെക്രട്ടറി റോഷിന്‍ പ്ലാമൂട്ടില്‍ സ്വാഗതവും ട്രഷറര്‍ സിബിച്ചന്‍ മുക്കാടന്‍ നന്ദിയും പറഞ്ഞു. പി ആര്‍ ഓ. ജോജി ചെറുവേലില്‍ എം സി ആയിരുന്നു.
അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റേണീ ജോവിന്‍ ആറ്റുപുറം, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ റോണി വര്‍ഗീസ്, ഫൊക്കാനാ കവെന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സ് തോമസ്, ഓര്‍മാ (ഇന്റര്‍നാഷനല്‍) വൈസ് പ്രസിഡന്റ് ഫീലിപ്പോസ് ചെറിയാന്‍ എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നിര്‍വഹിച്ചു.
ഓര്‍മാ യൂത്ത് ആര്‍ട്ടിസ്റ്റ് ടീം നൃത്തങ്ങളും ഗാനങ്ങളും അവതരിപ്പിച്ചു. സിബിച്ചന്‍ പുളിക്കല്‍, മഹിമാ പാറപ്പുറത്ത് എിവര്‍ ഗാനങ്ങള്‍ ആലപിച്ചു. പുതുവത്സര വിരുന്നും ഉണ്ടായിരുന്നു.
ഓര്‍മാ പെന്‍സില്‍വേനിയാ ചാപ്റ്റര്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ സേവ്യര്‍ ആന്റണി, ജോണി കരുമത്തി, സണ്ണി പടയാറ്റില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍, സെക്രട്ടറിമാരായ മാത്യൂ തരകന്‍, അല്ലി ജോസഫ,് ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളായ ആലീസ് ജോസ്, ടീനാ ചെമ്പ്‌ളായില്‍, ഓര്‍മാ ഇന്റര്‍നാഷനല്‍ കമ്മറ്റി യൂത്ത് ലീഡര്‍മാരായ ഐശ്വര്യാ ജോര്‍ജ്, അരുണ്‍ ചെമ്പ്‌ളായില്‍, ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി ഡി ജോര്‍ജ് എന്നിവര്‍ ഏകോപനം നിര്‍വഹിച്ചു. 
അമേരിക്കന്‍ മലയാളിയുടെ മുഖങ്ങളിലെ പ്രസന്നതയില്ലായ്മ തിരിച്ചറിയുക: ഫാ. റൂബന്‍ ജെ താന്നിക്കല്‍
അമേരിക്കന്‍ മലയാളിയുടെ മുഖങ്ങളിലെ പ്രസന്നതയില്ലായ്മ തിരിച്ചറിയുക: ഫാ. റൂബന്‍ ജെ താന്നിക്കല്‍
അമേരിക്കന്‍ മലയാളിയുടെ മുഖങ്ങളിലെ പ്രസന്നതയില്ലായ്മ തിരിച്ചറിയുക: ഫാ. റൂബന്‍ ജെ താന്നിക്കല്‍
അമേരിക്കന്‍ മലയാളിയുടെ മുഖങ്ങളിലെ പ്രസന്നതയില്ലായ്മ തിരിച്ചറിയുക: ഫാ. റൂബന്‍ ജെ താന്നിക്കല്‍
അമേരിക്കന്‍ മലയാളിയുടെ മുഖങ്ങളിലെ പ്രസന്നതയില്ലായ്മ തിരിച്ചറിയുക: ഫാ. റൂബന്‍ ജെ താന്നിക്കല്‍
അമേരിക്കന്‍ മലയാളിയുടെ മുഖങ്ങളിലെ പ്രസന്നതയില്ലായ്മ തിരിച്ചറിയുക: ഫാ. റൂബന്‍ ജെ താന്നിക്കല്‍
അമേരിക്കന്‍ മലയാളിയുടെ മുഖങ്ങളിലെ പ്രസന്നതയില്ലായ്മ തിരിച്ചറിയുക: ഫാ. റൂബന്‍ ജെ താന്നിക്കല്‍
Join WhatsApp News
Thomas Vadakkel ss 2017-01-11 18:47:24
അമേരിക്കൻ മലയാളികളുടെ ക്വാളിറ്റി ഓഫ് ലൈഫ് നഷ്ടപ്പെട്ടെന്നും ആരുടേയും മുഖത്ത് പ്രസരിപ്പില്ലെന്നുമാണ് ഫാദർ റൂബൻ താന്നക്കലിന്റെ അഭിപ്രായം. മക്കൾക്കുവേണ്ടി പണം കരുതി കൂട്ടുന്ന മറുനാടൻ മലയാളിയുടെ വ്യക്തിജീവിതം പോക്കെന്നും അദ്ദേഹം വിധിയെഴുതി കഴിഞ്ഞു.  

മനുഷ്യരുമായി രണ്ടു തട്ടുകളിൽ വ്യത്യസ്ഥരായി ജീവിക്കുന്ന പുരോഹിതരെ സാംസ്കാരിക സംഘടനകളിലെ സ്റ്റേജിലെങ്കിലും അവതരിപ്പിക്കാതിരിക്കരുതോ? മലയാളി സാംസ്ക്കാരിക സംഘടനകൾ വെറും പള്ളി സംഘടനകളായി അധഃപതിച്ചുവെന്നുള്ളതാണ് സത്യം. 

വർഷത്തിലൊരിക്കൽ കുടുംബങ്ങളുമായി സാംസ്ക്കാരിക മേളകളിൽ പങ്കെടുക്കാനാണ് മലയാളികളിൽ ഭൂരിഭാഗവും ഓണം, ക്രിസ്തുമസ് പരിപാടികളിൽ സമ്മേളിക്കാറുള്ളത്. അവിടെ ഒരു പുരോഹിതൻ വന്നിട്ട് ആരുടേയും മുഖത്തു പ്രസാദം കാണുന്നില്ല, മക്കൾക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്നുവെന്നെല്ലാമുള്ള ബ്ലാ ബ്ളാ കേൾക്കണോ? 

കളി തമാശകളുമായി സ്മാളുമടിച്ചു അല്പമൊക്കെ സന്തോഷിക്കാമെന്നു വെച്ചാലും പുരോഹിതനെ കാണുമ്പോൾ ഭൂരിഭാഗം ക്രിസ്ത്യാനികളും നിശ്ശബ്ദരാകും. കാരണം, അവർ ഉയർന്നതെന്ന തോന്നലിൽ ജീവിക്കുന്നതുകൊണ്ടു സാധാരണക്കാരിൽ നിന്നും ബഹുമാനം പ്രതീക്ഷിക്കുന്നു. വ്യത്യസ്തനായി കഴുത്തിൽ കോളറു കാണുന്ന ഒരാളെ കണ്ടാൽ, ചിരിക്കാൻ ഒരു മലയാളിക്രിസ്ത്യാനിക്ക് സാധിച്ചെന്നിരിക്കില്ല.   

ഒരു സാമൂഹിക പരിപാടിയ്ക്കു വരുമ്പോൾ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കോ അല്ലെങ്കിൽ കട്ടപ്പനപോലുള്ള കോളേജ് വിദ്യാർഥികൾക്കോ കൊടുക്കേണ്ട ഉപദേശമല്ല സദസിനു നൽകേണ്ടത്? പതിറ്റാണ്ടുകൾ അമേരിക്കൻ മലയാളികളുമായി ഇടപഴുകി ജീവിച്ചിട്ടും ഇവിടെയുള്ള മലയാളി മനസ് പഠിക്കാൻ സാധിച്ചിട്ടില്ല. ഒരു കോളേജിന്റെ മാനേജരായി ഇടുക്കിയിൽനിന്നു വന്നെത്തിയ ഒരു പുരോഹിതൻ ഇവിടെയുള്ള മലയാളി മനസുകൾ ഇത്ര പെട്ടെന്ന് കണ്ടെത്തിയതെങ്ങനെയെന്നും വിസ്മയകരം തന്നെ !!! 

അമേരിക്കൻ മലയാളി സ്വന്തം മക്കൾക്കുവേണ്ടി പണം സമ്പാദിച്ചാൽ എന്താണ് തെറ്റ്? നാട്ടിലുള്ള കുടുംബങ്ങൾക്കും പള്ളിയ്ക്കും അവന്റെ വീതം കിട്ടുന്നില്ലേ? പരിസ്ഥിതിയും നശിപ്പിച്ചുകൊണ്ട് കട്ടപ്പനയിൽ പണി തീർത്ത എഞ്ചിനീയറിങ്ങ് കോളേജിൽ കോടികൾ കൊടുത്ത് അഡ്മിഷൻ കിട്ടണമെങ്കിൽ മാതാപിതാക്കൾ കഠിനാധ്വാനം ചെയ്യാതെ പറ്റുമോ? കോഴ കൊടുക്കാനെങ്കിലും അവർക്കു വേണ്ടി പണമുണ്ടാക്കണ്ടേ? കൂടാതെ പുതുതായി ആകാശം മുട്ടെ പണിയുന്ന കത്തീഡ്രൽ പള്ളിയ്ക്കും വീതം കൊടുക്കണം. 

നാട്ടിൽ ചെന്നാൽ പരിചയമില്ലാത്തവരെ ഒന്നു ചിരിച്ചുകാണിച്ചാൽ മതി പിറ്റേ ദിവസം ഉണരും മുമ്പേ വായ്പ്പയ്ക്കായി അയാൾ താമസിക്കുന്ന വീട്ടിൽ കാണും. പുതിയ സുഹൃത്തുമാകും. പള്ളിയിൽ ചെന്ന് വികാരിയച്ചനെ ചിരിച്ചു കാണിച്ചാൽ തറവാടു വെളുപ്പിച്ചുള്ള ഡൊണേഷനും ചോദിക്കും. അതാണ് നാട്ടിലുള്ള റിലാക്സ്. പട്ടക്കടയുടെ മുമ്പിൽ രണ്ടു മണിക്കൂർ ചിരിച്ചു നിൽക്കുമ്പോഴും റിലാക്സ് അല്ലെങ്കിൽ അച്ചന്റെ മാനസിക ശാസ്ത്രം പറയുന്ന നിർവികാരം! 

പ്രസംഗപീഠത്തിൽ ഇത്തരം തത്ത്വങ്ങൾ പുലമ്പുന്നവർക്ക് ഒരു ചുക്കുമറിയില്ലെന്നുള്ളതാണ് സത്യം.  അച്ചന്മാരെ കാണുമ്പോൾ ആർട്ടിഫിഷ്യലായി ചിരിക്കാനെ ഒരു സത്യക്രിസ്ത്യാനിക്കു തോന്നുള്ളൂ.  അമേരിക്കൻ മലയാളി കുഞ്ഞുങ്ങളെ ബൗദ്ധികമായി തകർക്കാൻ പള്ളികളിൽ ആവശ്യത്തിനു മലയാളി പുരോഹിതരുള്ള സ്ഥിതിക്ക് സാമൂഹിക പരിപാടികളിൽ ഇവരെ ഒഴിവാക്കണമെന്നു ഇമലയാളിയിൽ ആരോ അഭിപ്രായപ്പെട്ടിരുന്നു. അതിൽ ശരിയുമുണ്ട്.  

അച്ചന്മാരുടെ ക്വാളിറ്റി ഓഫ് ലൈഫ് ഇവിടെ വളരുന്ന കുഞ്ഞുങ്ങളെ സ്വാധീനിക്കുമോയെന്ന ഭയവുമുണ്ട്. അപ്പൻ പുസ്തകം വായിച്ചാൽ കുഞ്ഞുങ്ങളും വായനക്കാരാവുമെങ്കിൽ കള്ളുകുടിയനായ അപ്പന്റെ മക്കൾ കള്ളുകുടിയന്മാരാകണമല്ലോ! നല്ല മനഃശാസ്ത്രം. 
Thekkan 2017-01-11 18:56:34
എന്തവാ വടക്കേലെ വെടക്കന്‍ വര്‍ത്തമാനം പറയുന്നത്? സംഘടനകളില്‍ ആര്‍ക്കും വരാം. അവിടെ അയിത്തമൊന്നുമില്ല. അഭിപ്രായവും പറയാം. ക്രിസ്ത്യന്‍ പുരോഹിതര്‍ വരുന്നതിലാണല്ലോ കുഴപ്പം. ക്രിസ്മസിനു പിന്നെ ക്രിസ്ത്യന്‍ പുരോഹിതരെയല്ലാതെ ആരെ വിളിക്കും?
പിന്നെ പരിസ്ഥിതി നശിപ്പിച്ചു കോളജ് പണിയുന്നു എന്ന്. പരിസ്ഥിതി നശിപ്പിച്ചു തന്നെയാണു എല്ലാ വികസനവും വീടൂം ഒക്കെ വന്നിട്ടുള്ളത്. കോളജോ കെട്ടിടമോ വന്നതു കൊണ്ട് പരിസ്ഥിതി നശിക്കണമെന്നുമില്ല.
ആറന്മുള എയര്‍പോര്‍ട്ട് വേണ്ടെന്നു വച്ച പോലെ കോളജുകളും വേണ്ട എന്നു വച്ചാലും മതി 
നിരീശ്വരൻ 2017-01-11 21:08:04
ലോക ജനതയെ ശരിയായി പഠിക്കുകയാണെങ്കിൽ അവരുടെ മുഖത്തെ പ്രസന്നതയില്ലായ്‌മക്ക് കാരണം മതവും അതിന്റെ പിണിയാളുകളുമായ പുരോഹിത വർഗ്ഗവുമാണ്.  'ഈശ്വര കൃപകൊണ്ടാണ് നാം ജീവിക്കുന്നത്', 'നിന്റെ എല്ലാ അനുഗ്രഹങ്ങൾക്കും കാരണം ഈശ്വര പ്രസാദമാണ്' എന്നിങ്ങനെയുള്ള പ്രയോഗങ്ങൾകൊണ്ട്, സ്വന്ത ശരീരത്തിൽ കുടികൊള്ളുന്ന, 'അനന്തം അജ്ഞാതം അവർണ്ണനീയമായ' ചൈതന്യത്തിന്റെ സാധ്യതകളിൽ നിന്ന്  ശ്രദ്ധവ്യതിചലിപ്പിച്ച്, കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന ഒരു സംവിധാനമാണ് ഇപ്പോൾ എല്ലാ മതത്തിനും ഉള്ളത്.  ഒരൽപ്പം ചിന്തിച്ചു നോക്കിയാൽ നാം കാട്ടികൂട്ടുന്ന വിഡ്ഢിത്തരം എത്രമാത്രമെന്ന് മനസിലാക്കാൻ കഴിയും. അത് മനസിലാകുന്നവൻ രക്ഷപ്പെടുകയും ഈ മനോഹരമായ ഭൂമിയെ സ്വർഗ്ഗമാക്കി ജീവിക്കാനും കഴിയും 

പുരോഹിതവർഗ്ഗത്തിന് ഒരു ചെറുവിരല്പോലും നിങ്ങളുടെ ആത്മാവിന്റെ സന്തോഷത്തിനു വേണ്ടി ചെയ്യാൻ സാധിക്കില്ല.  നിങ്ങളുടെ സുഖത്തിനും ദുഃഖത്തിനും കാരണക്കാരൻ നിങ്ങൾ തന്നയാണ്. മരണാന്തര ജീവിതം സ്വപ്നം കണ്ടു പര്സപരം പാരവച്ച് ജീവിച്ചാൽ ചിലപ്പോൾ പുനർജ്ജന്മം പാമ്പായിട്ടും പൂച്ചയായിട്ടും ഒക്കെ ആകാൻ സാധ്യതയുണ്ട്. അതുകൊണ്ടു ഈ മനോഹരമായ ഭൂമിയിലെ ജീവിതം മതത്തിന്റെ അടിമകളായി ജീവിക്കാതെ ആന്തരിക സ്വാതന്ത്യം അനുഭവിച്ചു ജീവിക്കുക 

അരുളാൽ വരുമിമ്പമൻപക -
ന്നൊരു നെഞ്ചാൽ വരുമല്ലലൊക്കെയും 
ഇരുളൻപിന്നെ മാറ്റുമല്ലലിൻ 
കരുവാകും കുരുവാമിതേതിനും  (അനുകമ്പാദശകം -ശ്രീനാരായണ ഗുരു )

ജ്ഞാനത്താൽ സുഖം വന്നുചേരും സ്നേഹമില്ലാത്ത ഹൃദയത്താൽ എല്ലാ ദുഃഖങ്ങളും വന്നുചേരും. അജ്ഞത 
സ്നേഹത്തെ ഇല്ലാതെയാകും. അങ്ങനെ അജ്ഞാനം ദുഃഖത്തിനാസ്പദമായി തീരും ഇതേതാപത്തിനും വിത്തായി തീരുകയും ചെയ്യും .

എന്തിനുവേണ്ടിയാണ് നാം മതത്തെ നമ്പുന്നത് എന്ന് സ്വയം ചോദിക്കുക 

നമ്മളുടെ ദൈവങ്ങൾ എല്ലാം നമ്മളുടെ ആവശ്യങ്ങൾ നിറവേറ്റി തരുന്ന നമ്മൾ ഉണ്ടാക്കിയ ദൈവങ്ങളാണ് '   അവർക്ക് ഒരു ചെറുവിരൽപോലും അനക്കാൻ ആവില്ല.   ഇതുപോലെ വിഡ്ഢിത്തരം വിളമ്പി ഉപജീവനം കഴിക്കുന്നവന്മാരെ ചുമന്ന് സായൂജ്യവും നിർവ്വാണവുമടഞ്ഞു നല്ലൊരു ശതമാനം ജീവിതം ഒടുക്കും. പുരോഹിതവഗ്ഗം ചഷകങ്ങളിൽ നിന്ന് മുന്തിരിച്ചാർന്നു പകർന്നു ശ്രീകൃഷ്ണനെപ്പോലെയോ ട്രംപിനെപ്പോലെയോ  ഗോപിക സ്ത്രീകളോടൊത്ത് വ്യന്ദാവനത്തിലോ ഗോൾഫ് കളിസ്ഥലങ്ങളിലോ കാമകേളികളിൽ ഏർപ്പെടും 

തെക്കന്റെ തലയിൽ കേറില്ല തോമസ് വടക്കേലെ/? അവന്റെ കാലിൽ നിന്ന്  കിലുക്കം കേൾക്കുന്നില്ലേ? അടിമയാണ് . മോചനം ഇല്ലാത്ത അടിമ 

Dr.Sasi 2017-01-12 05:59:30

ഏതു കോടിശ്വരനും , ഏത് കോടിയിരിക്കുന്നവനും ജീവിത ദുഃഖമുണ്ട് !

!അച്ചൻ അതിൽ നിന്നും ഭിന്നനല്ല

!മലയാളികുളടെ പൊതു സ്വഭാവമാണ്

 അച്ഛൻ  വേദിയിൽ പറഞ്ഞത് .

ചക്കടെ മടലും

ചക്ക ചുളയും

ചക്ക  കുരുവും

ചക്ക  കുഞ്ഞും

 ചമ്മന്തിക്ക്‌ ഇവയൊന്നും കൊള്ളില്ല

എന്തൊരു ലോകം ,എന്തൊരു  ദുരിതം

കേരളത്തിലിരുന്നു  കുഞ്ഞുണ്ണിമാഷ്  എഴുതിയ കവിതയാണ്!

ശ്രീ  തോമസ്‌ പറഞ്ഞത് പരമ സത്യമാണ് ,

 

Dr.Sasi

Meena Philip 2017-01-11 22:44:12
അച്ഛൻ പറഞ്ഞതിലെ നന്മ എടുത്താൽ മതി .  വേണ്ടാത്തത് തള്ളി കളഞ്ഞുകൊള്ളൂ .  അല്പം ആത്മീയത നല്ലതാണെന്നു വളർന്നു വരുന്ന നമ്മുടെ മക്കളിൽ നിന്ന് നമ്മൾ പഠിക്കും .. വൈദികരെ  ഉം മുതിർന്നവരെയും  ബഹുമാനിക്കുവാൻ നമ്മുടെ കുഞ്ഞുങ്ങൾ പഠിക്കണം .  വൈദികരെയും ആത്മീയ കാര്യങ്ങളെയും പൂർണമായും ജീവിതത്തിൽ നിന്ന് മാറ്റിനിർത്തിയാൽ അത് ഉപകാരമോ അതോ ദോഷമോ ? ഇത് അനുഭവത്തിൽ നിന്ന് മാത്രമേ നമുക്ക് മനസ്സിലാകൂ .  തിരക്കുള്ള നമ്മുടെ ജീവിതത്തിൽ കുഞ്ഞുങ്ങൾക്ക് വേണ്ടരീതിയിൽ ദൈവ വചനം എത്തിക്കുവാൻ നമ്മൾ കുറവുവരുത്തിയാൽ പള്ളിയും വൈദീകരും, പാസ്റ്റർ മാരും, കൂട്ടായ്മയും അത് ഒരു പരിധി വരെ  പരിഹരിക്കുന്നുണ്ടെങ്കിൽ നല്ലതല്ലേ ? 
TKizakkan- Eastern 2017-01-12 02:16:54
This particular case I agree with The Vayanakkaran, Thomas Vadakkel, Palpu, Johneykutty of this emalayalee recent reponse writers, where as I completely disagree with Thekkan and Nainan Mathulla.
In our social, secular Association we have to call only Cultural, social, educators, writers, leaders, jouralists as our inagurators, chief guests, speakers etc.
വിദ്യാധരൻ 2017-01-12 08:31:26
'അന്യന്റെ ദുഃഖം മാറ്റാൻ ശ്രമിക്കുമ്പോൾ
നിന്റെ ദുഃഖം മാറി പോകും'
അതാണ് അച്ഛന്റെ തത്ത്വം
ഇതാണ് നിങ്ങൾക്ക് മനസിലാകാത്തത്
അച്ഛന്റെ മുഖത്തെ ഇരുട്ട് മാറ്റാൻ
അച്ഛൻ നിങ്ങളുടെ മുഖത്ത് തിരികത്തിക്കുന്നു
(പൊള്ളാതെ സൂക്ഷിക്കണം)
അതിൽ നിന്ന് വരുന്ന പ്രകാശത്തിൽ
അച്ഛന്റെ മുഖം വിളങ്ങും
സൂര്യന്റെ പ്രഭയേറ്റു വിളങ്ങും ചന്ദ്രനെപോലെ
നോക്കുക ചിത്രങ്ങൾ നിങ്ങൾ
എത്രപേർ ആടുന്നു പാടുന്നു
ജീവിതത്തിൽ ഇന്നേവരെ ആടോത്തർ
കാലുപൊക്കി ആടുന്നു
'അച്ഛ' ദർശനത്തിൽ മതിമറന്നാടുന്നു
മതമെന്ന കറുപ്പടിച്ച ഉന്മത്തരായോർ
മാറിനിൽക്കുക നിങ്ങൾ മതവിദ്വേഷികൾ
നാറുമല്ലെങ്കിൽ കാര്യം വഷളായിടും
അത്രക്ക് 'സ്പിരിറ്റിലാണ' വർ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക