കുവൈത്ത് സിറ്റി: കുവൈത്തിലെ സീറോ മലബാര്‍ വിശ്വാസികളുടെ ഔദ്യോഗിക സംഘടനയായ സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ (എസ്എംസിഎ കുവൈറ്റ്) ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ജനുവരി ആറിന് (വെള്ളി) ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 10.30 വരെ കുവൈറ്റ് അര്‍ദിയായിലുള്ള അല്‍ നാസര്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തിലാണ് ആഘോഷ പരിപാടികള്‍.
കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ വിശിഷ്ടാതിഥിയായിരിക്കും. അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ്‌കോ മൊണ്ടേസില്ലോ പഡില്ല, കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജെയിന്‍ കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ അതിഥികളായിരിക്കും.
പ്രശസ്ത പിന്നണി ഗായകരായ ബിജു നാരായണന്‍, ഗായത്രി റിയാന, റസിക്ക് റഹ്മാന്‍, റിസണ്‍ എന്നിവരുടെ സംഗീത പരിപാടിയും കുവൈത്തിലെത്തുന്ന കുട്ടി പുലിമുരുകന്‍ അജാസിന്റെ നൃത്തശില്പം, കരോള്‍ ഗാനങ്ങള്‍, പിറവിയെ അനുസ്മരിപ്പിക്കുന്ന ലഘുനാടകം, ഇരുനൂറില്‍പരം ബാലദീപ്തി അംഗങ്ങള്‍ ആലപിക്കുന്ന കരോള്‍ ഗാനങ്ങള്‍ തുടങ്ങിയവ ആഘോഷ പരിപാടികളുടെ ഭാഗമായിരിക്കും. ദാമ്പത്യ ജീവിതത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന സജീവാംഗങ്ങള്‍ക്ക് സമ്മേളനത്തില്‍ സ്മരണിക നല്‍കി ആദരിക്കും. ജോയ് ആലുക്കാസ്, ആയുര്‍വേദ കേരള, ബഹറിന്‍ എക്‌സ്‌ചേഞ്ച് കമ്പനി, എറ്റേര്‍ണിറ്റി ട്രാവല്‍സ് എന്നിവര്‍ പ്രായോജകരാണ്.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍