കുവൈത്ത്: ഫോക്കസ് (ഫോറം ഓഫ് കാഡ് യുസേഴ്‌സ്) കുവൈറ്റ് അംഗങ്ങളുടെ കുട്ടികളുടെ കലാഭിരുചി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വര്‍ഷം തോറും സംഘടിപ്പിച്ചുവരുന്ന ‘കളേഴ്‌സ് ഡേ’ ഈ വര്‍ഷം പുതുവത്സഘോഷവുമായി ജനുവരി 13–നു വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതല്‍ അബ്ബാസിയ ജമിയ കമ്മ്യൂണി ഹാളില്‍ വച്ചുനടത്തപ്പെടുന്നു. എല്‍കെജി മുതല്‍ പ്ലസ് ടൂ വരെയുള്ള കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു ചിത്ര രചനാമത്സരവും നടത്തും. പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം ആര്‍ട്ടിസ്റ്റ് സുജാതന്‍ പ്രോഗ്രാം കണ്‍വീനര്‍ സി.ആര്‍. രാജീവിന് നല്‍കി പ്രകാശനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് സുനില്‍ കുമാര്‍, ജനറല്‍ സെക്രട്ടറി മുകേഷ് കാരയില്‍ , ട്രഷറര്‍ മുഹമ്മദ് ഫാറൂക്ക്, സജി ജോയ്,സലിം രാജ്, ഷാജു എം ജോസ്, മുഹമ്മദ് റഷീദ് എന്നിവര്‍ സംബന്ധിച്ചു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍