സൂറിച്ച്: യൂറോപ്പില്‍ ഹോട്ടല്‍ നിരക്ക് ഏറ്റവും കൂടുതല്‍ സൂറിച്ചിലെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ഹോട്ടല്‍ ബുക്കിംഗ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആയ ഒഞട നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ഇവിടെ 174 യൂറോ മുടക്കേണ്ടപ്പോള്‍, രണ്ടാം സ്ഥാനത്തുള്ള ലണ്ടനില്‍ ശരാശരി 172 യൂറോ ചെലവാകും.
അതേസമയം ന്യൂയോര്‍ക്കിനാണ് ഇക്കാര്യത്തില്‍ ലോകത്ത് ഒന്നാം സ്ഥാനം (241 യൂറോ). വാഷിംഗ്ടണും (219 യൂറോ), ടോക്കിയോയും (191 യൂറോ) ആണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 95 യൂറോയുമായി വിയന്നയുടെ റാങ്ക് പതിമൂന്നാമതാണ്.
പോയ വര്‍ഷത്തെ അപേക്ഷിച്ചു ഹോട്ടല്‍ നിരക്ക് ഈ വര്‍ഷം ഏറ്റവും കുറഞ്ഞത് തുര്‍ക്കിയിലെ ഇസ്താന്‍ബൂളിലാണ്. ഇവിടെ 18 ശതമാനത്തോളമാണ് കുറവ് വന്നത്. നിരന്തര സ്‌ഫോടനങ്ങളും സംഘര്‍ഷങ്ങളുമാണ് ഇതിനു കാരണം. എന്നാല്‍ സ്‌കാന്‍ഡിനേവിയന്‍ നഗരങ്ങളായ ഓസ്ലോ, ഹെല്‍സിങ്കി, സ്‌റ്റോക്‌ഹോം എന്നിവിടങ്ങളില്‍ ഹോട്ടല്‍ നിരക്ക് 15 ശതമാനത്തോളമാണ് വര്‍ധിച്ചതെന്നും എച്ച്ആര്‍എസ് നടത്തിയ പഠനത്തില്‍ പറയുന്നു.
റിപ്പോര്‍ട്ട്: ടിജി മറ്റം