രതിനിര്വേദത്തിനുശേഷം ഒരു ചിത്രംകൂടി റീമേക്ക് ചെയ്യുന്നു. കമലഹാസന് നായകനായി
അഭിനയിച്ച `രാസലീല' വീണ്ടുമെത്തുന്നു. അതും സമ്പൂര്‍ണ്ണ
കുളിരോടെ....
ഇക്കിളി, മസാല പടങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞ് ഭരതനും,
പത്മരാജനുമൊക്കെ അവരുടെ പൊന്‍തൂലികയില്‍ ചാലിച്ചെഴുതിയ ചലച്ചിത്രങ്ങള്‍ പുതിയ
കാന്‍വാസില്‍ അവതരിപ്പിക്കുമ്പോള്‍ ലക്ഷ്യം `മസാല' തന്നെയെന്ന് കണ്ണുള്ള
ഏവര്‍ക്കും അറിയാം.
ഇത്തരം ചിത്രങ്ങള്‍ ഒരുക്കുമ്പോള്‍ ഇതിന്റെ അണയറക്കാര്‍
ഒരു കാര്യം ചെയ്യും. സംഗീതം, ഗാനരചന, ഛായാഗ്രഹണം ഇവയെല്ലാം ഈ മേഖലയിലെ പ്രമുഖരെ
ഏല്പിക്കും.
`രാസലീലയ്ക്കും' മറിച്ചൊരഭിപ്രായമില്ല. സംഗീതം സലില്‍
ചൗധരിയുടെ പുത്രന് സഞ്ജയ് ചൗധരി തന്നെ. പഴയ രാസലീലയുടെ സംഗീതം സലില്‍
ചൗധരിയായിരുന്നല്ലോ. ഗാനങ്ങള്‍ എഴുതിയത് അന്ന് വയലാര്‍ ആയിരുന്നെങ്കില്‍ ഇന്നത്തെ
രാസലീലയ്ക്ക് വയലാറിന്റെ മകന് ശരത്ചന്ദ്ര വര്‍മ്മ എഴുതുന്നു.
`നിശാസുരഭികള്‍....' പാടിയ യേശുദാസിന്റെ മകന് വിജയ് യേശുദാസ് പാട്ടും പാടുന്നു.
പുതുമുഖങ്ങള്‍ ഒന്നിക്കുന്ന, അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്
മജീദാണ്. ദര്ശന്, പ്രതീക്ഷിത എന്നിവരാണ് നായികാ-നായകന്മാര്. 1975-ല്‍
പുറത്തിറങ്ങിയ രാസലീലയില്‍ കമലഹാസനും ജയസുധയുമായിരുന്നു നായകനും, നായികയും. ഇനിയും
നിരവധി ചിത്രങ്ങള്‍ റീമേക്കുകളായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. നിദ്ര, അവളുടെ
രാവുകള്‍, ഇണ...ഇങ്ങനെ പോകുന്നു അവ.