Image

ഫെഡറല്‍ ബാങ്ക് മൊബൈല്‍ ഫോണ്‍ സന്ദേശം നിര്‍ത്തിവച്ചു; ഇടപാടുകാര്‍ക്കു ആശങ്ക

Published on 21 October, 2016
ഫെഡറല്‍ ബാങ്ക്  മൊബൈല്‍ ഫോണ്‍ സന്ദേശം നിര്‍ത്തിവച്ചു;  ഇടപാടുകാര്‍ക്കു ആശങ്ക
ഇടുക്കി:എടിഎം തട്ടിപ്പ് വ്യാപകമായിരിക്കെ ഫെഡറല്‍ ബാങ്കില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ മെസേജ് സൌകര്യം നിലച്ചത് ഇടപാടുകാരില്‍ കടുത്ത ആശങ്കയുളവാക്കി. 

അക്കൌണ്ടില്‍ പണം വരുന്നതും പിന്‍വലിക്കുന്നതും അറിയിക്കുന്ന സന്ദേശമാണിപ്പോള്‍ ഇല്ലാതായത്. സോഫ്റ്റ്‌വെയര്‍ നവീകരണത്തിലെ പ്രശ്‌നങ്ങളാണിതെന്ന് ബാങ്ക് അധികൃതര്‍ പറയുന്നുവെങ്കിലും ഇടപാടുകാരില്‍ ആശങ്കവിട്ടൊഴിയുന്നില്ല.

പുതിയ സോഫ്റ്റ്‌വെയറിന്റെ അപ്ഗ്രഡേഷന്‍ ഇടപാടുകാരെ അറിയിക്കുന്നതിലുണ്ടായ വീഴ്ചയാണ് ആശങ്കയ്ക്ക് വഴിയൊരുക്കിയത്. മൊബൈല്‍ ഫോണിലൂടെ തന്നെ പരമാവധി ഇടപാടുകാരെ സന്ദേശം അയച്ച് നവീകരണം അറിയിക്കാമായിരുന്നു. 

ഐടി കമ്പനി ഇന്‍ഫോസിസിന്റെ ഫിനാക്കിള്‍ എന്ന സോഫ്റ്റ്‌വെയറാണ് ഇന്ത്യയിലെ മിക്ക ബാങ്കുകളും ഉപയോഗിക്കുന്നത്. ഫെഡറല്‍ ബാങ്ക് 2007ല്‍ ആണ് ഈ സോഫ്റ്റ്‌വെയര്‍ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത്. 

എന്നാല്‍ സോഫ്റ്റ്‌വെയറിന്റെ നവീകരണം ബാങ്ക് ശാഖകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. 

പുതിയ സോഫ്റ്റ്‌വെയര്‍ അപ്ഗ്രഡേഷന്‍ ചെയ്യുമ്പോഴുണ്ടാകുന്ന താളപ്പിഴകള്‍ മുന്‍കൂട്ടി ഇടപാടുകാരെ അറിയിക്കാന്‍ അധികൃതര്‍ ഫലപ്രദമായ നടപടി സ്വീകരിച്ചിരുന്നില്ല. 

സാങ്കേതികമായി നടക്കുന്ന നവീകരണത്തിലൂടെ ലക്ഷകണക്കായ ഇടപാടുകാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ എന്ന് പരിഹരിക്കുമെന്ന് പറയാനും അധികൃതര്‍ക്കാകുന്നില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക