Image

അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; ബിഎസ്എഫ് ജവാനു പരിക്ക്, പാക് റേഞ്ചര്‍ കൊല്ലപ്പെട്ടു

Published on 21 October, 2016
അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; ബിഎസ്എഫ് ജവാനു പരിക്ക്, പാക് റേഞ്ചര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഹിരാനഗര്‍ സെക്ടറില്‍ ബോബിയയില്‍ പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ലംഘിച്ച് ആക്രമണം അഴിച്ചുവിട്ടു. 

സൈനിക പോസ്റ്റുകള്‍ക്കുനേരെ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്കി. വെടിവയ്പ്പില്‍ ബിഎസ്എഫ് ഒരു പാക് റെയ്ഞ്ചറെ വധിച്ചു. ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. രജൗറിയില്‍ കഴിഞ്ഞ രാത്രിയില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഷെല്ലാക്രമണം നടത്തിയിരുന്നു. കഴിഞ്ഞ 15 മണിക്കൂറായി ഇരു പക്ഷത്തേക്കും ശക്തമായ വെടിവയ്പ്പ് നടക്കുന്നതായാണ് റിപ്പോര്‍ട്ട്. നിയന്ത്രണരേഖ കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനുശേഷം 32 തവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായാണ് കണക്ക്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക