Image

ഡാളസ് സെന്റ് പോള്‍സ് യുവജന സഖ്യ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 21 - 22 തിയ്യതികളില്‍

പി. പി. ചെറിയാന്‍ Published on 20 October, 2016
ഡാളസ് സെന്റ് പോള്‍സ് യുവജന സഖ്യ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 21 - 22 തിയ്യതികളില്‍
ഡാളസ്: ഡാളസ് സെന്റ് പോള്‍സ് മര്‍ത്തോമാ ചര്‍ച്ച് യുവജന സംഖ്യത്തെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള വാര്‍ഷിക കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 21 - 22 തിയ്യതികളില്‍ നടത്തിപ്പെടും.

സുപ്രസിദ്ധ സുവിശേഷ പ്രാസംഗികനും , വചന പണ്ഡിതനുമായ ഡിനേഷ് ഇ ജോസഫ് വാരിയാപുരമാണ് കണ്‍വന്‍ഷനിലെ മുഖ്യ പ്രാസംഗികന്‍. ഒക്ടോബര്‍ 21, 22 (വെള്ളി, ശനി) ദിവസങ്ങളില്‍ വൈകിട്ട് 7 മണിക്ക് ഗാന ശുശ്രൂഷയോടെ കണ്‍വന്‍ഷന്‍ ആരംഭിക്കും.

മസ്‌കിറ്റ് ബാര്‍ണിസ് ബ്രിഡ്ജില്‍ സ്ഥിതി ചെയ്യുന്ന സെന്റ്് പോള്‍സ് ദേവാലയത്തിലാണ് കണ്‍വന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. കണ്‍വന്‍ഷനിലേക്ക് ഏവരേയും പ്രാര്‍ത്ഥനാ പൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി വികാരി ഷൈജു. പി. ജോണ്‍, സഖ്യം സെക്രട്ടറി അജു മാത്യു എന്നിവര്‍ അറിയിച്ചു.


പി. പി. ചെറിയാന്‍

ഡാളസ് സെന്റ് പോള്‍സ് യുവജന സഖ്യ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 21 - 22 തിയ്യതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക