Image

ജെഫ്‌നിക്കു ആദരാഞ്ജലിയുമായി വിദ്യാര്‍ഥികളുടെ കാന്‍ഡില്‍ ലൈറ്റ് വിജില്‍

Published on 18 October, 2016
ജെഫ്‌നിക്കു ആദരാഞ്ജലിയുമായി വിദ്യാര്‍ഥികളുടെ കാന്‍ഡില്‍ ലൈറ്റ് വിജില്‍
വെസ്റ്റ് ഹാര്‍ട്ട്‌ഫൊര്‍ഡ്, കണക്റ്റിക്കട്ട്: സമൂഹത്തിന്റെ മൊത്തം ദുഖമായി അകാലത്തില്‍ അന്ത്യയാത്ര പറഞ്ഞജെഫ്‌നി ചെമ്മരപ്പള്ളിക്കു ആദരാഞ്ജലിയുമായി യൂണിവേഴ്‌സിറ്റി ഓഫ് കണക്ടിക്കട്ട്-സ്റ്റോര്‍സ് കാമ്പസില്‍ ഇന്ന് (ചൊവ്വ)വൈകിട്ട് വിജില്‍ സംഘടിപ്പിക്കുന്നു.

പ്രിയ സഹപാഠിയുടെ വിയോഗത്തിന്റെ ഞെട്ടല്‍ വിട്ടു മാറാത്ത വിദ്യാര്‍ഥി സമൂഹം ജെഫ്‌നിയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രാര്‍ഥനാ നിരതരാകും. ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനാണു കാന്‍ഡില്‍ ലൈറ്റ് വിജിലിനു നേത്രുത്വം നല്‍കുന്നത്

വെസ്റ്റ് ഹാര്‍ട്ട്‌ഫോര്‍ഡിലെ ഹാള്‍ ഹൈസ്‌കൂളില്‍ തിങ്കളാഴ്ച ജെഫ്‌നിക്ക് ആദരാഞ്ജലകളര്‍പ്പിച്ചു. വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ച് സ്‌കൂളില്‍ എല്ലാവരുടെയും സ്‌നേഹഭാജനമായി മാറിയ ജെഫ്‌നിയെ അധ്യാപകരും വിദ്യാര്‍ഥികളും കണ്ണീരോടെ അനുസ്മരിച്ചു.

നാളെ ജെഫ്‌നിയുടെ വെയ്ക്കും വ്യാഴാഴ്ച സംസ്‌കാര ശുശ്രൂഷയും നടത്തുന്ന സെന്റ് തിമത്തി പള്ളിയില്‍ ഞായറാഴ്ച തന്നെ കുര്‍ബാന മധ്യേ ഈ ദുഖവാര്‍ത്ത ഇടവകാംഗങ്ങളെ അറിയിച്ചു. സ്വന്തം കുടുംബത്തിലുണ്ടായ ദുരന്തമായാണു ഇത് എല്ലാവരും കാണുന്നത്-പാരിഷ് സെക്രട്ടറി സാന്‍ഡി മറോണ്‍ പ്രതികരിച്ചു.

യൂണിവേഴ്‌സിറ്റിയ്‌ലെ ഡെല്‍റ്റാ ഗാമ സൊസൈറ്റിയും നിര്യാണത്തില്‍ ദുഖം രേഖപ്പെടുത്തി. മാത്രുകാപരമായവ്യക്തിത്വത്തിനുടമയായ ജെഫ്‌നി ഈ ഫാളിലാണു സൊസൈറ്റിയില്‍ അംഗമായതെന്നു സൊസൈറ്റി ചൂണ്ടിക്കാട്ടി.

ജെഫ്‌നിയുടെ മ്രുതദേഹം ചൊവ്വാഴ്ച ഫ്യൂണറല്‍ ഹോമിലെക്കു മാറ്റി.തലക്കും വയറിനും ഏറ്റ ക്ഷതമാണുമരണ കാരണമെന്നാണു ഓട്ടോപ്‌സിയിലെ സൂചന.

അപകടം എങ്ങനെ സംഭവിച്ചുവെന്ന് ഇനിയും പോലീസ് വ്യക്തമാക്കിയിട്ടില്ല. ഒരാളെ ഇടിച്ചാല്‍ അതറിയാതെ ഡ്രൈവര്‍ ഓടിച്ചു പോയി എന്നതില്‍ അവിശ്വനീയത് നിലനില്‍ക്കുന്നു.

ചിക്കാഗൊയില്‍ നിന്നുള്ള പ്രവീണ്‍ വര്‍ഗീസ് മരിച്ചതും യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായിരിക്കെയാണ്. പ്രവീണിന്റെ അമ്മ ലവ്‌ലി വര്‍ഗീസിന്റെ നിരന്തര പോരാട്ടമാണു തേഞ്ഞു മാഞ്ഞു പോകുമായിരുന്ന കേസ് സജീവമായി നിലനിര്‍ത്തിയത്. അതിലെ സിവില്‍ കേസിന്റെ വിചാരണ ഡിസംബറിലേക്കു മാറ്റിയതായി ലവ്‌ലി വര്‍ഗീസ് പറഞ്ഞു.
see also

ജെഫ്‌നിക്കു ആദരാഞ്ജലിയുമായി വിദ്യാര്‍ഥികളുടെ കാന്‍ഡില്‍ ലൈറ്റ് വിജില്‍
ജെഫ്‌നിക്കു ആദരാഞ്ജലിയുമായി വിദ്യാര്‍ഥികളുടെ കാന്‍ഡില്‍ ലൈറ്റ് വിജില്‍
ജെഫ്‌നിക്കു ആദരാഞ്ജലിയുമായി വിദ്യാര്‍ഥികളുടെ കാന്‍ഡില്‍ ലൈറ്റ് വിജില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക