Image

പാളങ്ങള്‍ (കവിത: ഡോ: ജാന്‍സി ജോസ് )

ഡോ: ജാന്‍സി ജോസ് Published on 27 September, 2016
പാളങ്ങള്‍ (കവിത: ഡോ: ജാന്‍സി ജോസ് )
ചായം പൂശി കാത്തിരിക്കുന്നതാരെ
പാളത്തിന്നക്കരെ 
പാതിരയെത്തും നേരത്ത്
വഴി മറന്നു പോവുന്നവരെയോ
തനിച്ചാക്കിയാള്‍കൂട്ടത്തില്‍
മറഞ്ഞു പോകുവരേയോ
ഇവിടെ യവസാനിക്കുന്ന
ചൂളീ വിളികളില്‍
നിന്റെ ജീവിതത്തിന്റെ
നിറം പോകുന്നത്
നീയറിയാതെ പോകുന്നു.

പാളങ്ങള്‍ (കവിത: ഡോ: ജാന്‍സി ജോസ് )
Join WhatsApp News
വിദ്യാധരൻ 2016-09-27 07:06:00
ഞാൻ കയറിയിരിക്കുനത്
തീവണ്ടിയിലാണ്
കൂകി പായുന്ന തീവണ്ടിയിൽ
അത് സഞ്ചരിക്കുന്നതോ;
നേർരേഖപോലെ ഒരിക്കലും
കൂട്ടിമുട്ടാത്ത റെയിൽ
പാളത്തിലൂടെയും.
വേണ്ട; നീ എനിക്ക് വേണ്ടി
കാത്തിരിക്കണ്ട;
ചായക്കൂട്ടിന്റെ മങ്ങുന്ന
നിറം നോക്കി നീ
തേങ്ങുന്നുണ്ടെന്നെനിക്കറിയാം.
പാതിരായുടെ നിശബ്ദതയും
അകന്നകന്നു പോകുന്ന
ചൂളം വിളികളും മനസ്സിനെ 
നൊമ്പരപ്പെടുത്തുന്നതുപോലെ

John George 2016-09-27 09:20:16
അഭിനന്ദനങ്ങൾ
John George 2016-09-27 09:25:23
അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക