Image

വ്യാജ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനെതിരെ മുന്നറിയിപ്പുമായി നോര്‍ക്ക

Published on 27 September, 2016
വ്യാജ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനെതിരെ മുന്നറിയിപ്പുമായി നോര്‍ക്ക
 തിരുവനന്തപുരം: വ്യാജ തൊഴില്‍ റിക്രൂട്ട്‌മെന്റിനെതിരെ മുന്നറിയിപ്പുമായി നോര്‍ക്ക റൂട്ട്‌സ്. വ്യാജ റിക്രൂട്ടുമെന്റുകളില്‍പ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ വഞ്ചിക്കപ്പെടരുതെന്നാണ് നോര്‍ക്ക പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. 

നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ഉഷ ടൈറ്റസാണ് പത്രക്കുറിപ്പ് പുറത്തിറക്കിയത്. 

ബെഗളൂരുവിലെ ഒരു സ്വകാര്യ ഏജന്‍സി വന്‍ തുകയ്ക്ക് കുവൈത്ത് ഓയില്‍ കമ്പനിയിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി നോര്‍ക്ക നേരിട്ട് രംഗത്തെത്തിയത്. 

കുവൈത്ത് ഓയില്‍ കമ്പനിയിലേക്ക് 50 നഴ്‌സുമാരുടെ ഒഴിവുണ്ടെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഇ മൈഗ്രേറ്റ് സംവിധാനം വഴി നോര്‍ക്കയ്ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. 

ഈ സാഹചര്യത്തില്‍ സ്വകാര്യ റിക്രൂട്ടിംഗ് ഏജന്‍സികളുടെ വലയില്‍പ്പെട്ട് പണവും രേഖകളും നഷ്ടപ്പെടുത്തരുതെന്നും നോര്‍ക്ക പത്രക്കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കുന്നു. 

നോര്‍ക്ക റൂട്ട്‌സ് വഴിയുള്ള തൊഴില്‍ റിക്രൂട്ട്‌മെന്റിന് 20,000 രൂപ മാത്രമാണ് ചെലവ് വരുന്ന തുക. നോര്‍ക്ക റൂട്ട്‌സിന്റെ പേരില്‍ എടുക്കുന്ന ഡിഡി വഴിയാണ് ഇടപാട് പൂര്‍ത്തിയാക്കേണ്ടത്. പത്രക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക