Image

യൂത്ത് കോണ്‍ഗ്രസ് സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി; പ്രതിപക്ഷ ബഹളത്തില്‍ സഭ മുങ്ങി

Published on 26 September, 2016
യൂത്ത് കോണ്‍ഗ്രസ് സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി; പ്രതിപക്ഷ ബഹളത്തില്‍ സഭ മുങ്ങി
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് വർധനയുമായി ബന്ധപ്പെട്ടു ഉയർന്ന പ്രതിപക്ഷ ബഹളത്തെ തുടർന്നു നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സ്വാശ്രയ പ്രശ്നത്തിൽ സമരത്തിനിറങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് എതിരെയുള്ള അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അനുമതി തേടി. 

ഇതിനു മറുപടിയായി, സ്വാശ്രയ സമരക്കാർ വാടകക്കാരാണെന്ന മുഖ്യമന്ത്രിയുടെ പരാമർശമാണ് സഭ പ്രക്ഷുബ്ധമാക്കിയത്. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഷാഫി പറമ്പലിലാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക