Image

കഷ്മിര്‍ സ്വപ്നം കാണേണ്ടന്ന് പാക്കിസ്ഥാനോട് സുഷമ സ്വരാജ് ഐക്യരാഷ്ട്ര സഭയില്‍

Published on 26 September, 2016
കഷ്മിര്‍ സ്വപ്നം കാണേണ്ടന്ന് പാക്കിസ്ഥാനോട് സുഷമ സ്വരാജ് ഐക്യരാഷ്ട്ര സഭയില്‍
ന്യു യോര്‍ക്ക്: പാക്കിസ്ഥാനെതിരെ രൂക്ഷമായ വിമര്‍ശനമുന്നയിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഐക്യരാഷ്ട്രജനരല്‍ അസംബ്ലിയില്‍. പാക്കിസ്ഥാന്റെ പേരെടുത്തു പറഞ്ഞായിരുന്നു സുഷമയുടെ പ്രസംഗം.

കാഷ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അത് എന്നും അങ്ങനെ തന്നെ ആയിരിക്കും. മറിച്ച് പാക്കിസ്ഥാന് സ്വപ്നങ്ങളുണെ്്ടങ്കില്‍ അത് മറന്നുകളയണം.

പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകള്‍ക്ക് ഇന്ത്യ നിബന്ധകള്‍ വച്ചിട്ടില്ല. ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ പങ്കാളികളാകാത്തവരെ ഒറ്റപ്പെടുത്തണം. ചില രാജ്യങ്ങള്‍ ഭീകരത ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്നു- വിദേശകാര്യ മന്ത്രി പറഞ്ഞു.

18 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷരിഫ് യുഎന്നില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കു സുഷമ സ്വരാജ് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി. ചില്ലുകൂട്ടില്‍ വസിക്കുന്നവര്‍ കാഷ്മീരിലെ ജനങ്ങള്‍ക്കു നേര്‍ക്ക് കല്ലെറിയരുതെന്നും ഷെരിഫിനെ ഉന്നമിട്ട് സുഷമ പറഞ്ഞൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക