Image

തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എ കണ്‍വീനറാകും

Published on 26 September, 2016
തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എ കണ്‍വീനറാകും

കോഴിക്കോട്: ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എ സംസ്ഥാന കണ്‍വീനറാകും. ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ ഇതുസംബന്ധിച്ച നിര്‍ദേശം അംഗീകരിച്ചു.

തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍.ഡി.എ കണ്‍വീനറാക്കണമെന്ന ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ നിര്‍ദേശം അമിത് ഷാ അംഗീകരിക്കുകയായിരുന്നു.

ബി.ജെ.പി-- ബി.ഡി.ജെ.എ
സ്‌ ബന്ധം വഷളാവുന്ന നിലയിലേക്ക് പോയ സാഹചര്യത്തില്‍ ബന്ധം വീണ്ടും ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന നേതൃത്വം ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെക്കുകയായിരുന്നു.

ഇന്ന് അമിത് ഷായുമായി തുഷാര്‍ വെള്ളാപ്പള്ളി പത്തുമിനിറ്റോളം ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍.ഡി.എ കണ്‍വീനറായി നിയമിക്കാന്‍ തീരുമാനമെടുത്തത്.

എന്‍.ഡി.എയില്‍ ബി.ഡി.ജെ.എസിനു വേണ്ട പരിഗണന ലഭിക്കുന്നില്ല എന്ന പരാതിയുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തുവന്നിരുന്നു. 

ബി.ജെ.പിയുമായുള്ള ബന്ധം ബി.ഡി.ജെ.എസിനു നഷ്ടക്കച്ചവടമാണെന്ന് തുറന്നടിക്കുകയും ചെയ്തിരുന്നു. പ്രശ്‌നം വഷളായ സ്ഥിതിക്ക് പരിഹാരമുണ്ടായാല്‍ നല്ലതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

എന്നാല്‍ ഇതിനു പിന്നാലെ വെള്ളാപ്പള്ളിയെ തിരുത്തി തുഷാര്‍ വെള്ളാപ്പള്ളി രംഗത്തുവന്നിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക