Image

ഡോക്ടറില്ല:കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ മരിച്ചത് 10 എച്ച്.ഐ.വി ബാധിതര്‍

Published on 29 August, 2016
 ഡോക്ടറില്ല:കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ മരിച്ചത് 10 എച്ച്.ഐ.വി ബാധിതര്‍
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ രണ്ടുമാസത്തിനിടെ മരിച്ചത് 10 എച്ച്.ഐ.വി ബാധിതര്‍. കാസര്‍കോട് എ.ആര്‍.ടി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത എട്ടുപേരും കാസര്‍കോട് ഡിസ്ട്രിക്ട് നെറ്റുവര്‍ക്ക് ഓഫ് പീപ്പിള്‍ ലിവിങ് വിത്ത് എച്ച്.ഐ.വി ആന്റ് എയ്ഡ്‌സിലെ രണ്ടുപേരുമാണ് മരിച്ചത്.

എ.ആര്‍.ടി സെന്ററില്‍ 970 എച്ച്.ഐ.വി ബാധിതരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരില്‍ പകുതിയിലേറെപ്പേരും എല്ലാ ആഴ്ചയും ഡോക്ടറെ നേരില്‍ക്കണ്ട് പരിശോധന നടത്തി രോഗത്തിന്റെ അവസ്ഥ വിശകലനം ചെയ്യേണ്ടവരാണ്.

എന്നാല്‍ ജില്ലയിലെ ആന്റി റിട്രോവൈറല്‍ തെറാപ്പി സെന്ററില്‍ നാലുമാസത്തോളമായി വിദഗ്ധ ഡോക്ടറില്ലാത്തത് എച്ച്.ഐ.വി ബാധിതരുടെ ചികിത്സയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

രോഗബാധിതരുടെ രോഗപ്രതിരോധശേഷി പരിശോധിക്കാനുളള സി.ഡി 4 ടെസ്റ്റ് നടത്താനുള്ള സംവിധാനം എ.ആര്‍.ടി സെന്ററില്‍ ഇല്ല. രണ്ടുവര്‍ഷം മുമ്പ് പത്തുലക്ഷം രൂപ ചിലവില്‍ സി.ഡി 4 മെഷീന്‍ സ്ഥാപിച്ചെങ്കിലും ഇത് ഒരു ദിവസം പോലും പ്രവര്‍ത്തിച്ചില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക