Image

ട്രെയിന്‍ അപകട കാരണം ഉദ്യോഗസ്ഥഅനാസ്ഥ; ഒരാളെ സസ്‌പെന്റ് ചെയ്തു

Published on 29 August, 2016
 ട്രെയിന്‍  അപകട കാരണം ഉദ്യോഗസ്ഥഅനാസ്ഥ; ഒരാളെ സസ്‌പെന്റ് ചെയ്തു
കൊച്ചി: കറുകുറ്റിയില്‍ തിരുവനന്തപുരം – മംഗലാപുരം എക്‌സ്പ്രസ് പാളം തെറ്റാനിടയാക്കിയത് റെയില്‍വേ ഉദ്യോസ്ഥരുടെ വീഴ്ച. സംഭവത്തില്‍ പെര്‍മനന്റ് വേ ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്തു. 

നേരത്തെ തകറാറിലായിരുന്ന പാളം അറ്റകുറ്റപണി നടത്തിയതിലെ അനാസ്ഥയാണ് അപകടത്തിന് കാരണം.

നേരത്തെ റെയില്‍വെയുടെ ഒഎംസി മെഷീന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പാളത്തിന് വിള്ളല്‍ കണ്ടെത്തിയിരുന്നു. വിള്ളലുള്ള ഭാഗം മുറിച്ചു മാറ്റി വെല്‍ഡ് ചെയ്തു പിടിപ്പിക്കുകയാണ് ചെയ്യേണ്ടത്. 

എന്നാല്‍ അതിന് പകരം രണ്ടു വശങ്ങളിലും സ്റ്റീല്‍ പ്‌ളേറ്റ് ഇട്ട് നട്ടും ബോള്‍ട്ടും ഉപയോഗിച്ച് മുറുക്കുക മാത്രമാണ് ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

 തുടര്‍ന്ന് തീവണ്ടി ഇതിലൂടെ കടന്നുപോയപ്പോള്‍ വിള്ളല്‍ വലുതാകുകയും പാളം പൊട്ടിമാറുകയും ചെയ്യുകയായിരുന്നെന്നാണ് റെയില്‍വെയുടെ അന്വേഷണത്തില്‍ ബോധ്യമായത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക