കാലിഫോര്‍ണിയ: സിലിക്കോണ്‍ വാലി ഇന്ത്യന്‍ ലയണ്‍സ് ക്ലബ്ബ് ഓണസദ്യ മില്‍പിറ്റാസ് റെഡ്ഡ് ചില്ലീസ് റസ്റ്റോറന്റ് ഹാളില്‍ ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജാന്‍ വാള്‍ട്ടര്‍, മില്‍പിറ്റാസ് മേയര്‍ ജോസ് എസ്റ്റീവ്‌സ്, ലയണ്‍സ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ രാജന്‍ താപ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
നിറപറയും, നിലവിളക്കും, പൂക്കളുമൊക്കെയായി തികച്ചും നാടന്‍ ഓണസദ്യ നിരവധി വിഭവങ്ങളോടെ നൂറുകണക്കിന് അതിഥികള്‍ക്ക് ഇലയില്‍ വിളമ്പി നല്‍കി.
മലയാളികളെ കൂടാതെ മറ്റു ഇന്ത്യന്‍ സംസ്ഥാനക്കാരും വെളുത്ത വര്‍ഗ്ഗക്കാരായ അമേരിക്കന്‍ പൗരന്മാരും ഓണാഘോഷത്തിനെത്തുകയും ഇലയില്‍ വിളമ്പിയ ഓണസദ്യ കൈകൊണ്ട് ഭക്ഷിക്കുകയും ചെയ്തത് വേറിട്ട അനുഭവമായി.
ഓണസദ്യക്കെത്തിയ അതിഥികള്‍ക്കും, സദ്യക്ക് സഹായിച്ചവര്‍ക്കും, സംഭാവനകള്‍ നല്‍കിയവര്‍ക്കും, പൂക്കളവും, താലപ്പൊലിയുമൊക്കെ ഒരുക്കിയ വനിതകള്‍ക്കും സിലിക്കോണ്‍ വാലി ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ജോര്‍ജ് വര്‍ഗീസ്, സെക്രട്ടറി ഗോപകുമാര്‍ സോണ്‍ ചെയര്‍ ജെയിംസ് വര്‍ഗീസ് എന്നിവര്‍ നന്ദി അറിയിച്ചു.