Image

മതസംഘടനയ്ക്ക് 50 ലക്ഷം രൂപ സംഭാവന നല്‍കിയ ഹരിയാന മന്ത്രിയുടെ നടപടി വിവാദമായി .

Published on 28 August, 2016
മതസംഘടനയ്ക്ക് 50 ലക്ഷം രൂപ സംഭാവന നല്‍കിയ ഹരിയാന മന്ത്രിയുടെ നടപടി വിവാദമായി   .
സിര്‍സ: മതസംഘടനയ്ക്ക് 50 ലക്ഷം രൂപ സംഭാവന നല്കിയ ഹരിയാന സ്‌പോര്‍ട്‌സ് മന്ത്രിയുടെ നടപടി വിവാദമുയര്‍ത്തി. ദേരാ സച്ചാ സൗദ എന്ന സിക്ക് സംഘടനയ്ക്കാണു മന്ത്രി അനില്‍ വിജ് തന്റെ വിവേചനാധികാരത്തിലുള്ള ഫണ്ടില്‍നിന്നു സംഭാവന നല്കിയത്. നാടന്‍ കായികയിനങ്ങളുടെ വളര്‍ച്ച ലക്ഷ്യമിട്ടാണു പണം നല്കിയതെന്നാണു മന്ത്രിയുടെ വിശദീകരണം. ഗുര്‍മിത് റാം റഹിം സിംഗ് നേതൃത്വം നല്കുന്ന സംഘടനയാണു ദേരാ സച്ചാ സൗദ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ സംഘടന ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു


.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക