Image

ഉപരാഷ്ട്രപതി ഇന്നു കേരളത്തില്‍

Published on 28 August, 2016
ഉപരാഷ്ട്രപതി ഇന്നു കേരളത്തില്‍
തിരുവനന്തപുരം: മൂന്നുദിവസത്തെ കേരളസന്ദര്‍ശനത്തിന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഇന്നു തിരുവനന്തപുരത്തെത്തും. ഉച്ചകഴിഞ്ഞു 3.05ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ. രാജു, മേയര്‍ വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, പൊതുഭരണ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും.

തുടര്‍ന്ന് 3.15ന് ഹെലികോപ്റ്ററില്‍ കൊല്ലത്തേക്കു തിരിക്കുന്ന അദ്ദേഹം വൈകുന്നേരം നാലിനു ശ്രീനാരായണ കോളജ് കാമ്പസില്‍ ഡോ. എം. ശ്രീനിവാസന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. വൈകുന്നേരം 5.10ന് കൊല്ലത്തുനിന്ന് ഹെലികോപ്റ്ററില്‍ വൈകുന്നേരം 5.45ന് തിരുവനന്തപുരത്ത് എത്തും. രാത്രി രാജ്ഭവനില്‍ തങ്ങുന്ന ഉപരാഷ്ട്രപതി 30ന് തിരുവനന്തപുരത്തു രണ്ടു ചടങ്ങുകളില്‍ സംബന്ധിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക