Image

ഗുര്‍ദീപ് സിങിന്റെ വധശിക്ഷ ഇന്തോനേഷ്യ നടപ്പാക്കിയില്ല

Published on 29 July, 2016
ഗുര്‍ദീപ് സിങിന്റെ വധശിക്ഷ ഇന്തോനേഷ്യ  നടപ്പാക്കിയില്ല

ന്യൂദല്‍ഹി: ഇന്തോനേഷ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഭാരത പൗരനായ ഗുര്‍ദീപ് സിങിന്റെ ശിക്ഷ നടപ്പാക്കിയില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.

ഇന്നലെ രാത്രി ശിക്ഷ നടപ്പാക്കുമെന്നായിരുന്നു ഭാരത നയതന്ത്രജ്ഞന്‍ നല്‍കിയ വിവരം. എന്നാല്‍ ശിക്ഷ നടപ്പാക്കിയില്ലെന്ന് സുഷമ ട്വീറ്ററിലൂടെ അറിയിച്ചു.

കുറ്റവാളികളായ നാല് പേരുടെ വധശിക്ഷ നടപ്പാക്കിയെങ്കിലും ഗുര്‍ദീപ്പിന്റെ ശിക്ഷ മാത്രം നടപ്പാക്കിയില്ല. അവസാന നിമിഷം വരെ സുഷമ സ്വരാജ് നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് ഗുര്‍ദീപ് തൂക്കു കയറില്‍ നിന്ന് രക്ഷ നേടിയത്.

മയക്ക് മരുന്ന് കടത്തിയ കേസിലാണ് 48 വയസുകാരനായ ഗുര്‍ദീപിനേയും മറ്റ് 14 പേരേയും വധ ശിക്ഷയ്ക്ക് വിധിച്ചത്. ഗുര്‍ദീപ് ഒഴികെയുള്ള മറ്റ് 14 പേരുടെയും വധശിക്ഷ ഇതിനു മുമ്പ് നടപ്പാക്കി കഴിഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക