Image

കെജ് രിവാള്‍ വിപാസന ധ്യാനത്തിന്

Published on 29 July, 2016
കെജ് രിവാള്‍  വിപാസന  ധ്യാനത്തിന്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ധ്യാനത്തിന് പോകുന്നു. ജൂലൈ 30 മുതല്‍ 12 ദിവസത്തേക്കാള്‍ കെജ് രിവാള്‍ അവധിയെടുക്കുക.

 നാഗ്പൂരിലെ ധ്യാന കേന്ദ്രത്തിലേക്കാണ് കെജ് രിവാള്‍ പോകുന്നത്. പ്രാചീന ധ്യാന മാര്‍ഗമായ വിപാസന പൂര്‍ത്തിയാക്കാനാണ് അദ്ദേഹം നാഗ്പൂരിലേക്ക് പോകുന്നതെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു.

ധ്യാനത്തിന്റെ ദിവസങ്ങളില്‍ പത്രം, ടി.വി,സാമുഹിക മാധ്യമങ്ങള്‍ എന്നിവ വഴി അദ്ദേഹവുമായി ബന്ധപ്പെന്‍ കഴിയില്ല. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഈ ദിവസങ്ങളില്‍ സര്‍ക്കാരിനെ നയിക്കുകയെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

കെജ് രിവാള്‍ ഇതിന് മുമ്പും വിപാസന ധ്യാനത്തിനായി അവധിയെടുത്തിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക