Image

മകളുടെ കാമുകനെ കാറിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമം: മാതാവിനും സഹോദരനും എതിരേ ജാമ്യമില്ലാ കേസ്

Published on 29 July, 2016
മകളുടെ കാമുകനെ കാറിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമം: മാതാവിനും സഹോദരനും എതിരേ ജാമ്യമില്ലാ കേസ്
കൊട്ടാരക്കര: മകളുടെ സുഹൃത്തിനെ കാറിടിപ്പിച്ചിട്ട ശേഷം അമ്മയും സഹോദരനും ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി പോലീസ് കേസെടുത്തു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പുനലൂര്‍ സ്വദേശിനി സൂസന്‍ ഏബ്രഹാം മകന്‍ അഭയ് എന്നിവരെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കുന്നത്. ചെങ്ങമനാട് ആരോമ ജംഗ്ഷന് സമീപം വ്യാഴാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം. കൗമാരക്കാരിയായ മകളുടെ കാമുകനായ യുവാവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. കിഴക്കേത്തെരുവില്‍ നിന്നും ചെങ്ങമനാട് ഭാഗത്തേക്ക് ബൈക്കില്‍ പോയ യുവാവിനെയാണ് കാര്‍ തട്ടിവീഴ്ത്തിയത്. ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷന്‍ അരിഞ്ഞാണി വീട്ടില്‍ മാത്യുവിന്റെ മകന്‍ പോള്‍ മാത്യു(19)വിനാണ് പരിക്കേറ്റത്. ബൈക്ക് ഇടിച്ച് വീഴ്ത്തിയശേഷം കാറിലെത്തിയവര്‍ ചേര്‍ന്ന് ബൈക്ക് യാത്രക്കാരനെ മര്‍ദിക്കുന്നത് കണ്ട നാട്ടുകാരാണ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി പരിക്കേറ്റ പോള്‍ മാത്യുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവാവിനെ ആക്രമിച്ച അമ്മയേയും മകനേയും പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. പോള്‍ മാത്യു കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക