Image

അമീറുല്‍ ഇസ്ലാം ജൂലൈ 13 വരെ റിമാന്‍ഡില്‍

Published on 30 June, 2016
അമീറുല്‍ ഇസ്ലാം ജൂലൈ 13 വരെ റിമാന്‍ഡില്‍


പെരുമ്പാവൂര്‍: ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ ജൂലൈ 13 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പൊലീസിന് അനുവദിച്ച കസ്റ്റഡി കാലവധി തീര്‍ന്ന സാഹചര്യത്തിലാണ് പ്രതിയെ ഇന്ന് വൈകിട്ട് നാലുമണിയോടെ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിച്ചത്. ഇത് ആദ്യമായി പ്രതിയെ മുഖമറക്കാതെയാണ് കോടതിയില്‍ എത്തിച്ചത്. പരാതി എന്തെങ്കിലുമുണ്ടേയെന്ന് കോടതി ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന് അമീര്‍ മറുപടി നല്‍കി. പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലീസ് ആവശ്യപ്പെട്ടില്ല.

തിരിച്ചറിയല്‍ പരേഡും മറ്റു നടപടിക്രമങ്ങളും ഏകദേശം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനിയും പ്രതിയുടെ മുഖം മറക്കേണ്ടതില്ലെന് മജിസ്‌ട്രേറ്റ് രാവിലെ നിര്‍ദേശം കൊടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് അമീറുല്‍ ഇസ്ലാമിനെ മുഖം മറക്കാതെ കോടതിയില്‍ ഹാജരാക്കിയത്. കസ്റ്റഡിയില്‍ പൊലീസ് മര്‍ദനമുണ്ടായിട്ടില്ലെന്ന് ആലുവ താലൂക്ക് ആശുപത്രിലെ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റോടെയാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്.

പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കുന്നതിന് മുമ്പ് പ്രതിക്കു നേരെ മുന്നാംമുറയുണ്ടാകില്ലെന്നും ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ നല്‍കിയിരുന്നു. നേരത്തെ പൊലീസ് പുറത്തുവിട്ട രേഖാചിത്രവുമായി പ്രതിയുടെ രൂപത്തിന് സാമ്യമൊന്നുമില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക