Image

ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു

ജീമോന്‍ ജോര്‍ജ് Published on 30 June, 2016
ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു
ഫിലഡല്‍ഫിയ  സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്റ്റേറ്റ് കേരള ഫോറം സെപ്റ്റംബര്‍ 4 ഞായറാഴ്ച സെന്റ് തോമസ് സിറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്ന ഓണാഘോഷത്തിന്റെ ഭാഗമായുളള ടിക്കറ്റ് കിക്കോഫ് ജൂണ്‍ 19നു സാമൂഹിക സാംസ്‌കാരിക നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്നു.

സാഹോദരീയ നഗരത്തിന്റെ വിരിമാറില്‍ വച്ച് ദശാബ്ദങ്ങള്‍ക്കപ്പുറമായി ട്രൈസ്റ്റേറ്റ് ഏരിയായിലെ മുഴുവന്‍ മലയാളികളെയും ഉള്‍പ്പെടുത്തികൊണ്ട് ആദ്യമായി ഓണാഘോഷം ആരംഭിച്ച് ഇതര സംഘടനകളെ ഒരേ വേദിയില്‍ കോര്‍ത്തിണക്കി മറ്റ് നിരവധി സംഘടനകള്‍ക്ക് മാതൃകയായി നിലകൊളളുന്ന ട്രൈസ്റ്റേറ്റ് കേരള ഫോറം മുഖ്യ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മയിലൂടെ മലയാളികളുടെ ഏറ്റവും വലിയ ദേശീയോത്സവമായ ഓണാഘോഷം പ്രൗഢഗംഭീരമായ രീതിയില്‍ നടത്തി വരുന്നു.

ഫിലിപ്പോസ് ചെറിയാന്‍(ചെയര്‍മാന്‍, ട്രൈസ്റ്റേറ്റ് കേരള ഫോറം) തമ്പി ചാക്കോ(മുന്‍ ചെയര്‍മാന്‍, ട്രൈസ്റ്റേറ്റ് കേരള ഫോറം) നല്‍കികൊണ്ട് ടിക്കറ്റിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ട്രൈസ്റ്റേറ്റ് ഭാരവാഹികളും സന്നിഹിതരായിരുന്നു. ഈ വര്‍ഷത്തെ ഓണാഘോഷം വമ്പിച്ച വിജയമാക്കിത്തീര്‍ക്കുവാനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നതായും ഓണാഘോഷത്തോടനുബന്ധിച്ച് വിവിധയിനം നൃത്ത മത്സരങ്ങള്‍, കൃഷി തോട്ടം മത്സരം കൂടാതെ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച മഹത് വ്യക്തികളെ ആദരിക്കല്‍ ചടങ്ങ് തുടങ്ങിയ നിരവധി വിത്യസ്തവും നൂതനവുമായ പരിപാടികള്‍ ഓണാഘോഷത്തിന്റെ മാറ്റു കൂട്ടുന്നതിനായി ഒരുക്കിയിട്ടുളളതായി ജീമോന്‍ ജോര്‍ജ് (ചെയര്‍മാന്‍, ഓണാഘോഷം) പറഞ്ഞു.

പ്രവാസി മലയാളികളുടെ ഇടയില്‍ പ്രത്യേകിച്ച് പുതുതലമുറയിലേക്ക് നാടിന്റെ പൗരാണികമായ പാരമ്പര്യങ്ങളുടെ കൈമാറ്റവും കൂടിയാണ് ഇങ്ങനെയുളള ആഘോഷങ്ങളെന്ന് തോമസ് പോള്‍ (ജന. സെക്രട്ടറി) അറിയിച്ചു. വളരെ മിതമായ നിരക്കിലാണ് ഈ വര്‍ഷത്തെ ഓണാഘോഷ ടിക്കറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്നും എല്ലാവരും വന്ന് സഹകരിച്ച് ഓണാഘോഷം വമ്പിച്ച വിജയമാക്കിത്തീര്‍ക്കണമെന്നും സുരേഷ് നായര്‍ (ട്രഷറര്‍) അറിയിച്ചു.

ട്രൈസ്റ്റേറ്റ് ഏരിയായിലെ പ്രമുഖ നൃത്തവിദ്യാലയങ്ങളുടെ നൃത്തനൃത്ത്യങ്ങളും ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ടെന്ന് അനൂപ് ജോസഫ് (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) അറിയിച്ചു. 
ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക