Image

മാനഭംഗത്തിനിരയായ യുവതിക്കൊപ്പം വനിതാ കമീഷന്‍ അംഗങ്ങളുടെ സെല്‍ഫി വിവാദമായി

Published on 30 June, 2016
മാനഭംഗത്തിനിരയായ യുവതിക്കൊപ്പം വനിതാ കമീഷന്‍ അംഗങ്ങളുടെ സെല്‍ഫി വിവാദമായി

ജെയ്പൂര്‍: മാനഭംഗത്തിനിരയായ യുവതിക്കൊപ്പം വനിതാ കമീഷന്‍ അംഗങ്ങളുടെ സെല്‍ഫി വിവാദമായി. രാജസ്ഥാന്‍ വനിതാ കമീഷന്‍ അധ്യക്ഷ സുമന്‍ ശര്‍മയും അംഗം സോമ്യ ഗുര്‍ജനുമാണ് സെല്‍ഫിയെടുത്തത് വിവാദത്തിലായത്. 

മാനഭംഗത്തിനിരയായ യുവതിയെ കാണാന്‍ ബുധനാഴ്ചയാണ് ഇരുവരും വടക്കന്‍ ജെയ്പൂരിലെ പൊലീസ് സ്‌റ്റേഷനിലെത്തിയത്. 

യുവതിക്കൊപ്പം വനിതാ കമീഷന്‍ അംഗം സോമ്യ ഗുര്‍ജര്‍ എടുത്ത രണ്ട് സെല്‍ഫികള്‍ വൈറലായിരുന്നു. സോമ്യ ഗുര്‍ജറിനൊപ്പം കമീഷന്‍ അധ്യക്ഷയും സെല്‍ഫിയില്‍ മുഖം കാണിച്ചിട്ടുണ്ട്.

സംഭവം വിവാദമായതോടെ വനിത കമീഷന്‍ അധ്യക്ഷ സോമ്യ ഗുര്‍ജറിനോട് ഒരു ദിവസത്തിനകം വിശദീകരണം എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു ഇത്തരം നടപടികളെ അനുകൂലിക്കുന്നില്ലെന്നും കമീഷന്‍ അധ്യക്ഷ സുമന്‍ ശര്‍മ പറഞ്ഞു. 

യുവതിയോട് സംസാരിക്കുമ്പോഴാണ് കമീഷന്‍ അംഗം സെല്‍ഫിയെടുത്തതെന്നും ഇത് താന്‍ അറിഞ്ഞില്ലെന്നും സുമന്‍ ശര്‍മ വ്യക്തമാക്കി.

സ്?ത്രീധനം നല്‍കാത്തതിന് ഭര്‍ത്താവും ഭര്‍ത്താവി?െന്റ സഹോദരന്മാരും ബലാല്‍സംഗം ചെയ്‌തെന്ന് ആരോപിച്ചാണ് 30 കാരിയായ യുവതി പരാതി നല്‍കിയത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക