Image

ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ ചാവേര്‍ സ്ഫോടനം മരണം 41 ആയി

Published on 29 June, 2016
ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ ചാവേര്‍ സ്ഫോടനം  മരണം 41 ആയി
ഇസ്താംബുള്‍: തുര്‍ക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താംബുളിലെ വിമാനത്താവളത്തിലുണ്ടായ ചാവേര്‍ ആക്രമണത്തിലും വെടിവയ്പിലും 36 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ രണ്ടു പൊലീസുകാരും ഉള്‍പ്പെടുന്നു. 230 പേര്‍ക്ക് പരിക്കേറ്റു.
പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു ആക്രമണം. സ്ഫോടക വസ്തുക്കളും തോക്കുകളുമായി വിമാനത്താവളത്തിലേക്ക് ഇരച്ചുകയറിയ ചാവേറുകള്‍ വെടിയുതിര്‍ക്കുകയും സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു. ഇരച്ചെത്തിയ തീവ്രവാദികളിലൊരാള്‍ അത്യാധുനിക തോക്ക് ഉപയോഗിച്ച് തുരുതുരാ നിറയൊഴിച്ച് ഭീകരാന്തരീക്ഷംസൃഷ്ടിച്ചു. ഇതിനിടെയാണ് മൂന്ന് ചാവേറുകള്‍ പൊട്ടിത്തെറിച്ച് നാശം വിതച്ചത്. ഭയചകിതരായ യാത്രക്കാര്‍ നിലവിളിച്ചു കൊണ്ട് സുരക്ഷിത സ്ഥാനം തേടി പരക്കംപാഞ്ഞു. അക്രമികളിലൊരാള്‍ പൊലീസിന്റെ സുരക്ഷാ പോയിന്റിന് സമീപത്ത് എത്തിയപ്പോള്‍ പൊലീസ് വെടിയുതിര്‍ത്തെങ്കിലും ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചു.

സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഐസിസ് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് തുര്‍ക്കി പ്രധാനമന്ത്രി പറഞ്ഞു.തുര്‍ക്കിയിലെ തന്നെ ഏറ്റവും വലിയ വിമാനത്താവാളങ്ങളിലൊന്നായ ഇവിടെയുണ്ടായ ആക്രമണം രാജ്യത്ത് ഉണ്ടായ വലിയ ഭീകരാക്രമണമായാണ് കണക്കാക്കുന്നത്. സംഭവത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിറുത്തിവച്ചു.

ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ ചാവേര്‍ സ്ഫോടനം  മരണം 41 ആയി
ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ ചാവേര്‍ സ്ഫോടനം  മരണം 41 ആയി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക