Image

ഫോമാ ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയന്റെ വൈസ് പ്രസിഡന്റായി ശ്രീ.പ്രദീപ് നായര്‍ മത്സരിക്കുന്നു.

Published on 29 June, 2016
ഫോമാ ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയന്റെ വൈസ് പ്രസിഡന്റായി ശ്രീ.പ്രദീപ് നായര്‍ മത്സരിക്കുന്നു.
എമ്പയര്‍ റീജയന്റെ നിറസാന്നിദ്ധ്യവും ജനകീയ ഇടപെടലുകളിലൂടെ ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ചയാളും യുവത്വത്തിന്റെ പ്രതിനിധിയുമായ ശ്രീ.പ്രദീപ്‌നായര്‍ റീജിയണല്‍ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു.

RVP ശ്രീ. കുര്യന്‍ ഉമ്മന്റെ നേതൃത്വത്തില്‍ കൂടിയ യോഗം ഐക്യകണ്‌ഠേനയാണ് പ്രദീപിന്റെ സ്ഥാനാര്‍ത്ഥ്വം പ്രഖ്യാപിച്ചത്. റീജിയണിലെ 7 അംഗസംഘടനകളുടെ പിന്‍തുണയോടെയാണ് ഇദ്ദേഹം വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വരുന്നത് റീജിയന്റെ യോഗത്തില്‍ അംഗ സംഘടനകളെ പ്രതിനിധീകരിച്ച് ജൊഫ്രിന്‍ ജോണ്‍, ഗോപിനാഥ കുറുപ്പ്, സണ്ണി പൗലൂസ്, തോമസ് കോശി, സണ്ണി ക്ലലൂപ്പാറ, തോമസ് ജോര്‍ജ്ജ്, റോയ് ചെങ്ങന്നൂര്‍, ഷോബി ഐസക്ക്, സജു കളത്തിപറമ്പില്‍, ഷിനു ജോസഫ്, എന്‍.കെ. സോമന്‍, ബെന്‍ കൊച്ചിക്കാരന്‍, ലിബിമോന്‍ എബ്രഹാം, നിഷാദ് തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു.

ഫോമായുടെ തുടക്കം മുതല്‍ പ്രവര്‍ത്തരംഗത്ത് സജീവമായിട്ടുള്ള പ്രദീപ് യോങ്കേഴ്‌സ് മലയാളി അസ്സോസിയേഷന്റെ, സെക്രട്ടറി, ട്രഷറാര്‍, ഫോമ എമ്പയര്‍ റീജിയണ്‍ സെക്രട്ടറി, ട്രഷറര്‍ ഫോമായുടെ മുന്‍ നാഷ്ണല്‍ കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫോമായുടെ ഇപ്പോഴത്തെ റീജിയണ്‍ കണ്‍വന്‍ഷന്‍ ചെയര്‍മനും, നാഷ്ണല്‍ കണ്‍വെന്‍ഷന്റെ കണ്‍വീനര്‍ എന്ന നിലയിലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.

ഇപ്പോഴത്തെ  RVP ശ്രീ. കുര്യന്‍ ഉമ്മന്റെ മാതൃകാപരമായ പലപ്രവര്‍ത്തനങ്ങളും റീജിയണ് ഗുണകരമാണെന്നും അത് ഒരു പ്രചോദനമാണെന്നു പ്രദീപ് അഭിപ്രായപ്പെട്ടു. ഫോമായുടെ എമ്പര്‍ റീജിയണ്‍ ഒരു പ്രബലമായ റീജിയണും ആണെന്നും റീജിയനെ ശക്തമായ രീതിയില്‍ നിലനിര്‍ത്തുവാനുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നും കൂട്ടി ചേര്‍ത്തു. തന്റെ സ്ഥാനാര്‍ത്ഥ്വത്തെ പിന്‍താങ്ങിയ റീജിയണിലെ എല്ലാ അംഗ സംഘടനകളോടും നേതാക്കളോടും താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും തുടര്‍ന്നും ഏവരുടേയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും കൂട്ടിചേര്‍ത്തു.

ഫോമാ ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയന്റെ വൈസ് പ്രസിഡന്റായി ശ്രീ.പ്രദീപ് നായര്‍ മത്സരിക്കുന്നു.
ഫോമാ ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയന്റെ വൈസ് പ്രസിഡന്റായി ശ്രീ.പ്രദീപ് നായര്‍ മത്സരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക