Image

തെരച്ചിലിനിടെ പമ്പയാറ്റില്‍ നിന്ന് ഇടതു കൈ ലഭിച്ചു

Published on 29 May, 2016
തെരച്ചിലിനിടെ പമ്പയാറ്റില്‍ നിന്ന് ഇടതു കൈ ലഭിച്ചു
പത്തനംതിട്ട: ചെങ്ങന്നൂരില്‍ വിദേശ മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ തിരച്ചില്‍ നടക്കുന്നതിനിടയില്‍ പമ്പയാറ്റില്‍ നിന്നു പുരുഷന്റെ ഇടതു കൈ കണ്ടെടുത്തു. സ്വത്തു തര്‍ക്കത്തെ തുടര്‍ന്നു ഉഴപ്പില്‍ ജോയ് വി. ജോണിനെ മകന്‍ വെടിവച്ചു കൊന്നു കത്തിച്ച ശേഷം പമ്പായാറ്റില്‍ ഒഴുക്കിയെന്നാണ് സൂചന. ഇതേ തുടര്‍ന്നാണ് മൃതദേഹത്തിനായി പമ്പയാറ്റില്‍ പൊലീസ് തിരച്ചില്‍ നടത്തിയത്.

കസ്റ്റഡിയിലുള്ള മകന്‍ ഇതുവരെ കൃത്യത്തെ കുറിച്ചു പൂര്‍ണമായി സമ്മതിച്ചിട്ടില്ല. പരസ്പര വിരുദ്ധമായ മൊഴികളാണ് മകന്‍ നല്‍കുന്നതും. പമ്പയാറ്റില്‍ ഇടക്കടവു ഭാഗത്തു നിന്നാണ് തോള്‍ ഭാഗം മുതലുള്ള കൈഭാഗം കണ്ടെടുത്തത്. ജോയ് വി ജോണിന്റെ മൃതദേഹത്തിന്റെ അവശിഷ്ടമാണെന്നാണ് സംശയിക്കുന്നത്. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയുവെന്ന് പൊലീസ് അറിയിച്ചു.

പമ്പയാറിലെ ആറന്‍മുള ആറാട്ടുപുഴ പാലത്തിന് കീഴെ രാവിലെ തിരച്ചില്‍ നടത്തിയെങ്കിലും അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇവിടെയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ ഇട്ടതെന്ന് മകന്‍ ഷെറിന്‍ ജോണ്‍ പറഞ്ഞതിനെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയ­ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക